കേപ്ടൗണ്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്‍തൂക്കം. വിന്‍ഡീസിന്റെ 329 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ആഫ്രിക്കന്‍ പട 421 റണ്‍സെടുത്തു.
എബി ഡിവില്ലിയേഴ്സിന്റെ (148, 15 ഫോര്‍, ഒരു സിക്സ്) സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. വിന്‍ഡീസിനുവേണ്ടി നായകന് ജാസെന്‍ ഹോള്‍ഡറും മര്‍ലോണ്‍ സാമുവല്‍സും രണ്ടിരകളെ വീതം കണ്ടെത്തി.
രണ്ടാം വട്ടം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് മൂന്നാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ടു കിട്ടിമ്പോള്‍ 2ന് 26 എന്ന നിലയില്‍. ക്രെയ്ഗ് ബ്രാത്വെയ്റ്റും (16) ഡ്വെയ്ന്‍ സ്മിത്തും (7) കൂടാരത്തിലെത്തി. മോണി മോര്‍ക്കലും സൈമണ്‍ ഹാര്ണറും വിക്കറ്റ് പങ്കിട്ടു.
















