ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ക്രിസ്റ്റല്‍ പാലസിനെ ഇനി അലന്‍ പര്‍ഡ്യു കളി പഠിപ്പിക്കും. ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്ന് മൂന്നരവര്‍ഷത്തെ കരാറിലാണ് പര്‍ഡ്യു പാലസിലെത്തുന്നത്. പര്‍ഡ്യൂവിന്റെ നിയമനത്തിന് ക്ലബ്ബ് അധികൃതര്‍ അംഗീകാരം നല്‍കി.
ക്രിസ്റ്റല്‍ പാലസിന്റെ കോച്ചാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പര്‍ഡ്യു പറഞ്ഞു. പാലസും ഞാനും തമ്മിലെ ബന്ധത്തിന്റെ ചരിത്രം ഏവര്‍ക്കും അറിയാം. ടീമിനെ പുതിയ തലത്തില്‍ എത്തിക്കുകായണ് ലക്ഷ്യം, ക്രിസ്റ്റല്‍പാലസിന്റെ മുന്‍താരം കൂടിയായ അദ്ദേഹം വ്യക്തമാക്കി.
പ്രീമിയര്‍ ലീഗില്‍ പതിനെട്ടാം സ്ഥാനവുമായി തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുന്ന ക്രിസ്റ്റല്‍ പാലസിന് പര്‍ഡ്യൂവിന്റെ വരവ് ഊര്‍ജ്ജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു.
















