ന്യൂദല്‍ഹി: ബോക്‌സിംഗ് ഇന്ത്യയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ഇതോടെ രാജ്യത്തെ ബോക്‌സിംഗ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള വഴി ബിഐയ്‌ക്ക് (ബോക്‌സിംഗ് ഇന്ത്യ) തുറന്നുകിട്ടി.
ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷനിലെ അംഗീകൃത അംഗമായ ബോക്‌സിംഗ് ഇന്ത്യയുടെ പേരിന് കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു, സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. അംഗീകാരം നല്‍കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനോടും യുവജനകാര്യ- കായിക മന്ത്രാലയത്തിനോടും നന്ദിയുണ്ടെന്ന് ബോക്‌സിംഗ് ഇന്ത്യ പ്രസിഡന്റ് സന്ദീപ് ജജോദിയ പറഞ്ഞു.
















