പനാജി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ബെംഗളൂരു എഫ്‌സി ഷില്ലോങ് ലജോങ്ങിനെ 1-0ത്തിന് തോല്‍പ്പിച്ചു. ഏറെക്കുറെ തുല്യശക്തികളുടെ മുഖാമുഖത്തില്‍ പകരക്കാരന്റെ റോളിലെത്തിയ റോബിന്‍ സിങ് ബെംഗളൂരുവിനുവേണ്ടി സ്‌കോറര്‍ ചെയ്തു.
ഇതോടെ ഗ്രൂപ്പ് ബിയില്‍ ബെംഗളൂരു (7പോയിന്റ്) ഒന്നാമതെത്തി. മൂന്നു കളികളും തോറ്റ ലജോങ് അവസാനം.
















