Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടോട്ടനത്തിന്റെ പഞ്ചതന്ത്രം; ചെല്‍സി വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2015, 10:19 pm IST
inSports

ചെല്‍സിയുടെ ജോണ്‍ ടെറിയെ മറികടന്ന് ഹാരി കെയ്ന്‍ (മധ്യത്തില്‍) സ്‌കോര്‍ ചെയ്യുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ രാജകീയ പ്രയാണങ്ങളിലൊന്നിന്റെ ദയനീയാന്ത്യം. മാച്ച് ഡേ 20യില്‍ ലീഗ് ലീഡര്‍ ചെല്‍സിയുടെ പതനത്തിന് വിശേഷണം അതുമാത്രം. ഉശിരന്‍ പന്താട്ടത്തിലൂടെ എതിരാളികളെ വിറകൊള്ളിച്ചുവന്ന ചെല്‍സിക്ക് ഇക്കുറി അടിതെറ്റി. വൈറ്റ് ഹാര്‍ട്ട് ലേനില്‍ ടോട്ടനത്തോട് മുട്ടാന്‍ ചെന്ന ഹോസെ മൗറീഞ്ഞോയുടെ കുട്ടികള്‍ തോറ്റത് മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക്.

രണ്ടു ഗോളുകള്‍ കുറിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത യുവ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് നീലപ്പടയുടെ നെഞ്ചുപിളര്‍ന്നത്. 30, 52 മിനിറ്റുകളില്‍ കെയ്‌നിന്റെ സ്‌ട്രൈക്കുകള്‍. ഡാനി റോസ് (44-ാം മിനിറ്റ്), ആന്ദ്രോസ് ടൗണ്‍സെന്റ് (45+) നാസെര്‍ ചാഡ്‌ലി (78) എന്നിവര്‍ ടോട്ടനത്തിന്റെ സ്‌കോര്‍ ഷീറ്റിലെ മറ്റംഗങ്ങള്‍. ഡീഗോ കോസ്റ്റയും (18) ഈഡന്‍ ഹസാര്‍ഡും (61) ജോണ്‍ ടെറിയും (87) ചെല്‍സിയുടെ മൂര്‍ച്ചകാട്ടി. ഇതോടെ ചെല്‍സിയും (46) മാഞ്ചസ്റ്റര്‍ സിറ്റിയും (46) പോയിന്റ് നിലയില്‍ തുല്യരായി.

കളിയുടെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ടോട്ടനത്തിന്റെ തിരിച്ചുവരവ് അത്ഭുതകരമായിരുന്നു. ഹസാര്‍ഡും ഓസ്‌കറും നടത്തിയ നീക്കത്തിനൊടുവില്‍ കോസ്റ്റയുടെ ഗോള്‍ ചെല്‍സിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ മത്സരത്തിന്റെ തിരക്കഥ ബ്ലൂസ് എഴുതുമെന്ന് കരുതപ്പെട്ടു (1-0). പക്ഷേ, ടോട്ടനം അതിവേഗം പ്രതികരിച്ചു. എതിര്‍ ഗോള്‍ മുഖത്തേക്കു താഴ്ന്നിറങ്ങി പന്തുപിടിച്ച കെയ്ന്‍ ഓസ്‌കറിന്റെ ശ്രദ്ധതെറ്റിച്ച് ലക്ഷ്യംനേടി (1-1). അധികം വൈകാതെ ടോട്ടനം മുന്നില്‍ക്കയറി.

ചെല്‍സി പ്രതിരോധത്തെ വകഞ്ഞുമാറിയ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ചാഡ്‌ലിക്കു പന്തു മറിച്ചു. ഗോള്‍ വലകുലുക്കേണ്ട ദൗത്യം റോസ് നിര്‍വ്വഹിക്കുമ്പോള്‍ സ്‌കോര്‍, 2-1. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വീണ്ടും കെയ്‌നിന്റെ ഇടപെടല്‍. ബോക്‌സിനുള്ളിലേക്ക് നുഴഞ്ഞ കെയ്‌നിനെ ഗ്യാരി കാഹില്‍ ഫൗള്‍ ചെയ്തു. റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. ടൗണ്‍സെന്റിന്റെ നിലംപറ്റെയുള്ള ഷൂട്ട് ചെല്‍സി ഗോളിയെ മറികടന്നു (3-1).

രണ്ടാം പകുതിയാരംഭിച്ച് അധികം വൈകുംമുന്‍പെ കെയ്ന്‍ ഡബിള്‍ തികച്ചു. എതിര്‍ ഗോള്‍മുഖത്തുവച്ചു പന്തു തട്ടിയെടുത്ത നെമാന്‍ജ മാറ്റിച്ചിനെ മറികടന്ന് അനായാസം സ്‌കോര്‍ ചെയ്തു (4-1). പിന്നെ മധ്യഭാഗത്തു നിന്ന് സെസ്‌ക് ഫാബ്രെഗസിന് പന്ത് പകുത്തു നല്‍കിക്കയറിയ ഹസാര്‍ഡ് സ്വപ്രയ്തനത്തിന് പൂര്‍ണതയേകുമ്പോള്‍ ചെല്‍സിക്ക് നേരിയ ആശ്വാസം (4-2). കെയ്‌നും ചാഡ്‌ലിയും ഒന്നു ചേര്‍ന്ന നിമിഷം ടോട്ടനം ഗോള്‍വേട്ടയുടെ പഞ്ചാമൃതം നുകര്‍ന്നു. ഇക്കുറി വെടിപൊട്ടിച്ചത് ചാഡ്‌ലി (5-2). ഒടുവില്‍ ക്ലോസ് റേഞ്ചിലൂടെ ടെറി ചെല്‍സിയുടെ തോല്‍വിഭാരം കുറച്ചു (5-3).

കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ മറ്റു ചില വമ്പന്‍മാര്‍ക്കും മോശം ഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. മുന്‍ ചാമ്പ്യന്‍ ആഴ്‌സണല്‍ സതാംപ്റ്റനോട് 2-0ത്തിന് സുല്ലിട്ടു. സാഡിയോ മനെ (34), ഡൂസന്‍ ടാഡിച്ച് (56)എന്നിവര്‍ സതാംപ്റ്റന്റെ ഗോള്‍വേട്ടക്കാര്‍. ആദ്യ നാലു സ്ഥാനത്തിനുവേണ്ടിയുള്ള അങ്കത്തില്‍ ഗണ്ണേഴ്‌സിനുമേല്‍ (33) സതാംപ്റ്റന്‍ (36) മൂന്നു പോയിന്റിന്റെ ലീഡ് ഉറപ്പിച്ചു. സ്റ്റീവന്‍ ജെറാഡിന്റെ (17, 40)വിവാദ പെനാല്‍റ്റി ഗോളുകളിലൂടെ വിജയം മോഹിച്ച ലിവര്‍പൂളിനെ തകര്‍പ്പന്‍ തിരിച്ചുവരവു നടത്തിയ ലെയ്‌സെസ്റ്റര്‍ സിറ്റി (2-2) സമനിലയ്്ക്കു പിടിച്ചു.

ഡേവിഡ് നുഗട്ട് (58), ജെഫ്രി ഷഌഫ് (60)എന്നിവര്‍ ലെയ്‌സെസ്റ്ററിനുവേണ്ടി ലക്ഷ്യം നേടി. ഫ്രാങ്ക് ലംപാര്‍ഡ് മൂല്യം തെളിയിച്ച കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി സണ്ടര്‍ലാന്റിനെ അതിജീവിച്ചു (3-2). 73-ാം മിനിറ്റില്‍ ലംപാര്‍ഡിന്റെ വിന്നര്‍ മാഞ്ചസ്റ്റര്‍ പ്രതിനിധികളുടെ ജയം ഉറപ്പിക്കുകയായിരുന്നു. കരാര്‍ ദീര്‍ഘിപ്പിച്ച ക്ലബ്ബിനോടുള്ള നന്ദിപ്രകടനം കൂടിയായി ലംപാര്‍ഡിന്റെ ഗോള്‍. യായ ടൂറെയും (57) സ്റ്റീവന്‍ ജാവോട്ടിച്ചും സിറ്റിയുടെ മറ്റു സ്‌കോറര്‍മാര്‍. ജാക്ക് റോഡ്‌വെല്ലും ആദം ജോണ്‍സനും സണ്ടര്‍ലാനുവേണ്ടി തിരിച്ചടിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Kerala

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.