Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല സ്‌പെഷ്യല്‍ ഫണ്ട് : അനുവദിച്ച ലക്ഷങ്ങള്‍ ചിലവഴിക്കാതെ പഞ്ചായത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 10:42 pm IST
in Kottayam

പൊന്‍കുന്നം : തീര്‍ത്ഥാടന കാലം അവസാനിക്കാറായിട്ടും ശബരിമല സ്‌പെഷ്യല്‍ ഫണ്ടില്‍ അനുവദിച്ച ലക്ഷങ്ങള്‍ ചിലവഴിക്കാതെ പഞ്ചായത്തുകള്‍. തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ഇടത്താവളങ്ങളില്‍ അനുബന്ധ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനുമായാണ് ശബരിമല സ്‌പെഷ്യല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ക്ക് പണം അനുവദിച്ചത്. എന്നാല്‍ അനുവദിച്ച തുകയുടെ അഞ്ചിലൊന്ന് പോലും മിക്ക പഞ്ചായത്തുകളും ചിലവഴിച്ചിട്ടില്ല എന്നതാണ് സത്യം. ഇതില്‍ തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി ഒഴികെ താലൂക്കില്‍ പണം ലഭിച്ച മറ്റ് പഞ്ചായത്തുകള്‍ ഒന്നും തന്നെ തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ചത് ചിലവഴിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നു കഴിഞ്ഞു. കോരുത്തോട്, മുണ്ടക്കയം,കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അവശ്യ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി അനുവദിച്ചിരുന്നത്.

പരമ്പരാഗത കാനനപാതയുമായി അതിര്‍ത്തി പങ്കിടുന്ന കോരുത്തോട് പഞ്ചായത്തിന്റെ നിസംഗതക്കെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. മുന്‍കാലങ്ങളില്‍ സ്ഥാപിച്ചിരുന്ന വഴി വിളക്കുകള്‍ പോലും ഇത്തവണ ഇല്ലാത്തതോടെ കൂരിരുട്ടില്‍ തപ്പിതടഞ്ഞ് വഴിനടക്കേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകര്‍. എരുമേലി പഞ്ചായത്തിലെ കാളകെട്ടിയില്‍ നിന്നും കല്ലിടാംകുന്നിലെ ചെങ്കുത്തായ മലകയറാന്‍ ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന ആനക്കല്ല്, കുഴിമാവ്, മേലഴുത പ്രദേശങ്ങളും ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്നു. മേഖലയിലെ ഇടത്താവളങ്ങളായ രണ്ട് ക്ഷേത്രങ്ങളിലേക്കും, മേലഴുത വഴി കാല്‍നട യാത്രക്ക് പുറപ്പെടുന്നവരുമായി നൂറ്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് ദിവസവും പ്രദേശത്ത് കൂടി കടന്നുപോകുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്നും മുണ്ടക്കയം കോരുത്തോട് റോഡ് വഴി പമ്പയ്‌ക്ക് തിരിയുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ ദിശാ സൂചക ബോര്‍ഡുകളൊ, വഴിയില്‍ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള നടപടികളോ പ്രദേശത്തെ പഞ്ചായത്തുകള്‍ സ്വീകരിച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലും കാര്യങ്ങള്‍ ഇതുതന്നെ. അനുവദിച്ച അഞ്ച് ലക്ഷം രൂപയില്‍ അഞ്ച് പൈസ പോലും ചിലവഴിച്ചിട്ടില്ലെന്ന്് ബി.ജെ.പി ആരോപിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് അനുവദിച്ച തുക ചിലവഴിക്കാത്തതിനെതിരെ പഞ്ചായത്തിന് മുന്‍പില്‍ ബി.ജെ.പി പ്രക്ഷോഭം നടത്തിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടി മാത്രമില്ല. പ്രദേശത്തെ ഇടത്താവളങ്ങള്‍ സംബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് വിവരം നല്‍കുന്നതിനുള്ള സൂചനാ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ തയ്യാറാകാത്ത പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാരില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് പൊന്‍കുന്നം എരുമേലി സമാന്തര പാതയില്‍ തെരുവ് വിളക്കുകളും ബോര്‍ഡുകളും സ്ഥാപിക്കുകവഴി ഇവിടെ നാമമാത്രമായ പദ്ധതികള്‍ നടപ്പിലായത്. ചുക്കുവെള്ള വിതരണം, അന്യ സംസ്ഥാന തീര്‍ത്ഥാടകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിശ്രമ കേന്ദ്രം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കാമെന്നിരിക്കെ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ നിന്നും തീര്‍ത്ഥാടക വഴിയില്‍ വഴിവിളക്കുകള്‍ക്ക് പോലും പ്രകാശിപ്പിക്കാന്‍ തയ്യാറാകാത്ത പഞ്ചായത്തുകളുടെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂരും, ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

പുതിയ വാര്‍ത്തകള്‍

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.