Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യന്‍ വിമാനം തകര്‍ന്നതു തന്നെ; 40 മൃതദേഹങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 10:31 pm IST
inWorld

ജക്കാര്‍ത്ത: ലോകം ഭയന്നതു സംഭവിച്ചു. ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വ്യോമദുരന്ത വാര്‍ത്ത ഒടുവില്‍ സ്ഥിരീകരിച്ചു. ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണെന്നു വ്യക്തമായി.

40 മൃതദേഹങ്ങള്‍ കണ്ടെത്തി. ലഗേജുകളും വിമാനത്തിന്റെ വാതിലും എമര്‍ജന്‍സി സ്ലൈഡും ഓക്‌സിജന്‍ ടാങ്കുമൊക്കെ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വിമാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രികരെല്ലാം മരിച്ചതായാണ് നിഗമനം. ആദ്യ രണ്ടു ദിനങ്ങളിലെ തിരച്ചില്‍ കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എണ്ണപ്പാടകളും ചില വസ്തുക്കളും കണ്ടെന്നു പറഞ്ഞെങ്കിലും ഔദ്യോഗികവൃത്തങ്ങള്‍ അതു തള്ളിയിരുന്നു.

തിരച്ചിലിന്റെ മൂന്നാം ദിനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളും കാഴ്‌ച്ചകളും രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നു. ജാവ കടലില്‍ ബൊറോനേ ദ്വീപിനു സമീപം ഡസന്‍ കണക്കിനു മൃതദേഹങ്ങള്‍ കണ്ടെത്തി. 40  ശരീരങ്ങള്‍ കിട്ടിയകാര്യം ഇന്തോനേഷ്യന്‍ നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്. ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലെ വസ്തുക്കള്‍ കടലില്‍ ഒഴുകിനടക്കുകയാണ്. അവയെല്ലാം വിമാനഭാഗങ്ങളാണെന്ന് 95ശതമാനവും ഉറപ്പിച്ചെന്ന് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ബാങ്ബാങ് സൊയ്‌ലിസ്റ്റിയോ പറഞ്ഞു. കടലിനടിയില്‍ വിമാനത്തിന്റേതെന്നു തോന്നിക്കുന്ന ഒരു നിഴലും രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.

വിമാനത്തെ കണ്ടെത്താനും മൃതശരീരങ്ങള്‍ കരയ്‌ക്കെത്തിക്കാനുമുള്ള ദൗത്യംഹെലികോപ്്ടറുകളില്‍ നിന്ന് സമുദ്രോപരിതലത്തിലേക്കിറങ്ങി ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയുടെ അഭ്യര്‍ത്ഥന പ്രകാരം രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്നലെ അമേരിക്കയും പങ്കുചേര്‍ന്നു. ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവയും ഇന്തോനേഷ്യയെ സഹായിക്കുന്നു. 31 കപ്പലുകളും 21 വിമാനങ്ങളും ചേര്‍ന്ന് 10000 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ വരുന്ന മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍.

അതിനിടെ, ചീര്‍ത്ത മൃതദേഹം കടല്‍പ്പരപ്പില്‍ പൊന്തിക്കിടക്കുന്നതിന്റെ ദൃശ്യം പ്രാദേശിക ചാനലില്‍ കണ്ട ചിലര്‍ കുഴഞ്ഞുവീണു. നിരവധിപേര്‍ അലമുറയിട്ടുകരഞ്ഞു. സുരബയയിലെ ജുവാന്ത വിമാനത്താവളത്തിലെ ദുരന്ത നിവാരണ കേന്ദ്രത്തില്‍ പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ അറിയാന്‍ കാത്തു നിന്നവരാണ് കുഴഞ്ഞുവീണത്. വിമാനം തകര്‍ന്നെന്ന് സ്ഥിരീകരിച്ചതോടെ ഇന്തോനേഷ്യയിലെമ്പാടും ദുഖ സാന്ദ്രമായ അന്തരീക്ഷം ഉടലെടുത്തുകഴിഞ്ഞു.

162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കു യാത്ര തിരിച്ച, മലേഷ്യന്‍ വിമാനം ഞായറാഴ്ച രാവിലെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. യാത്രക്കാരില്‍ അധികവും ഇന്തോനേഷ്യക്കാരായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ ഗതിമാറ്റാനും പറക്കല്‍ ഉയരപരിധി 32000 അടിയില്‍ നിന്ന് 38000 ആക്കാനും പൈലറ്റ് അനുമതി തേടിയെങ്കിലും നിയന്ത്രണ കേന്ദ്രം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.