Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 10:37 pm IST
in Cricket

ആര്‍. അശ്വിന്റെ പന്തില്‍ ഓസീസ് ഓപ്പണര്‍ ക്രിസ് റോജേഴ്‌സ് ബൗള്‍ഡായപ്പോള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 261 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ ഓസ്‌ട്രേലിയ ആകെ 326 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയില്‍ ആദ്യ അര്‍ദ്ധശതകം നേടിയ ഷോണ്‍ മാര്‍ഷ് 62 റണ്‍സോടെയും എട്ട് റണ്‍സുമായി റയാന്‍ ഹാരിസുമാണ് ക്രീസില്‍. ഒരു ദിവസത്തെ കളി ബാക്കി നില്‍ക്കെ മത്സരം ഏത് ദിശയിലേക്ക് വേണമെങ്കിലും തിരിയാമെന്ന സ്ഥിതിയിലാണ്. അവസാന ദിവസമായ നാളെ ഇന്നിങ്‌സ് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഇന്ത്യയെ ബാറ്റിങിന് വിടാനാകും ഓസ്‌ട്രേലിയയുടെ ശ്രമം.

ഇന്നലെ എട്ടിന് 462 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്. റണ്ണൊന്നുമെടുക്കാതിരുന്ന ഉമേഷ് യാദവിനെ ജോണ്‍സണ്‍ ഹാഡിന്റെ കൈകളിലെത്തിച്ചപ്പോള്‍ 12 റണ്‍സെടുത്ത മുഹമ്മദ് ഷാമിയെ സ്മിത്തിന്റെ കൈകളിലും എത്തിച്ചു. ഇതോടെ ഓസ്‌ട്രേലിയയ്‌ക്ക് 65 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 530 റണ്‍സെടുത്തിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് റോജേഴ്‌സും വാര്‍ണറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് അശ്വിന്‍ പൊളിച്ചു. 40 റണ്‍സെടുത്ത വാര്‍ണറെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് റോജേഴ്‌സും വാട്‌സണും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് നീക്കിയെങ്കിലും സ്‌കോര്‍ 98-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും തകര്‍ന്നു. 17 റണ്‍സെടുത്ത വാട്‌സണെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ധോണി പിടികൂടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്മിത്തിനും കാര്യമായ സംഭാവന നല്‍കാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെവച്ച് പുറത്തായ സ്മിത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ 14 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഉമേഷ് യാദവിന്റെ പന്തില്‍ അജിന്‍ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്. സ്‌കോര്‍ മൂന്നിന് 131. പിന്നീട് റോജേഴ്‌സും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുനീക്കിയെങ്കിലും സ്‌കോര്‍ 164-ല്‍ എത്തിയപ്പോള്‍ റോജേഴ്‌സും മടങ്ങി.

ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ റോജേഴ്‌സ് രണ്ടാം ഇന്നിംഗ്‌സില്‍ 69 റണ്‍സെടുത്ത് അശ്വിന്റെ പന്തില്‍ ബൗള്‍ഡായാണ് മടങ്ങിയത്. അധികം കഴിയും മുന്നേ ഒമ്പത്‌റണ്‍സെടുത്ത ബേണ്‍സിനെ ഇഷാന്ത് ശര്‍മ്മ ധോണിയുടെ കൈകളിലെത്തിച്ചതോടെ ഓസീസ് അഞ്ചിന് 176 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ബ്രാഡ് ഹാഡിനും ഒന്നാം ഇന്നിംഗ്‌സിലെ പോലെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിംഗ്‌സില്‍ 55 റണ്‍സെടുത്ത ഹാഡിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 13 റണ്‍സെടുത്ത് ഉമേഷ് യാദവിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി. സ്‌കോര്‍ 6ന് 202. പിന്നീട് സ്‌കോര്‍ 234-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനെ മുഹമ്മദ് ഷാമി രഹാനെയുടെ കൈകളിലെത്തിച്ചു. പിന്നീട് ഷോണ്‍മാര്‍ഷും ഹാരിസും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഇതിനിടെ ഷോണ്‍മാര്‍ഷ് അര്‍ദ്ധശതകവും തികച്ചു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ആദ്യ മൂന്ന് ദിവസവും ബാറ്റിംഗിന് അനുയോജ്യമായിരുന്ന പിച്ച് ഇന്നലെ മുതല്‍ ബൗളര്‍മാരെ സഹായിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ കുറച്ച് നേരം ബാറ്റ് ചെയ്ത് ലീഡ് 400 ആക്കിയശേഷം ഇന്ത്യയെ ബാറ്റിങിനയക്കാനായിരിക്കും ഓസ്‌ട്രേലിയ ലക്ഷ്യമിടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

പുതിയ വാര്‍ത്തകള്‍

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.