Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒടുവില്‍ നിങ്ങളും തിരിച്ചറിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 09:12 pm IST
in Samskriti

കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയില്‍ ജോലിചെയ്തിരുന്ന കാലം. പുതിയ ഷെഡ്യൂള്‍ തുടങ്ങാനുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി റൂട്ട് ഇന്‍സ്‌പെക്ഷനു പോയതാണ്. ഏലത്തോട്ടങ്ങള്‍ക്കിടയിലൂടെ കറുത്തനാടപോലെ റോഡ്. മൂടല്‍മഞ്ഞു പാറിനടക്കുന്ന തണുത്ത കാറ്റില്‍ ഏലത്തിന്റെ സുഗന്ധം. കുറെ കൂരകള്‍- ഒരു കോളനിപോലെ തോന്നിയിടത്ത് വണ്ടിനിര്‍ത്തി. റോഡ്‌സൈഡില്‍ ഒരു ചായപ്പീടികയും പലചരക്കുകടയുമുണ്ട്.

കടയോടുചേര്‍ന്ന് കാട്ടുകല്ലുകളടുക്കി വച്ച് ഒരു മരക്കുരിശ് ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നു. ഹൈറേഞ്ചിലെ മഞ്ഞിനും തണുപിനുമിടയില്‍ ചൂടന്‍ കടുംകാപ്പിയുടെ സാന്ത്വനം നുകരുമ്പോള്‍, കടത്തിണ്ണയിലെ ഉപ്പുപെട്ടിക്കുമുകളില്‍ അലസനായി ബീഡിവലിച്ചുകൊണ്ടിരുന്ന മധ്യവയസ്‌ക്കനോടുതിരിക്കി. മലയരയെരെന്നോ മറ്റോ പേരുള്ള ഒരു വനവാസിവിഭാഗത്തിന്റെ കോളനിയാണത്രെ. ചായക്കടക്കാരന്‍ കുറച്ചകലെ നിന്നുവരുന്ന ഒരു ക്രിസ്ത്യാനിയാണ് അവിടെങ്ങും ക്രൈസ്തവരില്ല.

” പിന്നെ ഈ കുരിശ്?”

” കുരിശുവന്നിട്ട് ഒരുവര്‍ഷത്തോളമായിക്കാണും. മാസത്തിലൊരിക്കല്‍ ഒരച്ചനും കുറേആള്‍ക്കാരും വണ്ടിയില്‍ വരും. പ്രാര്‍ത്ഥനയും പ്രസംഗവുമൊക്കെയുണ്ട്. ഞങ്ങളും കൂടും. ബലൂണും പാവയുമൊക്കെയായി ഒരു പെട്ടിക്കടക്കാരനു മുണ്ടാവും- കോളനിക്ക് അത് ഉത്സവമാണ്”

” നിങ്ങള്‍ക്കിവിടെ ക്ഷേത്രംപോലെ ഒന്നുമില്ലേ?”

” ഉണ്ടായിരുന്നു… പാലക്കാര് അച്ചായന്മാര്, മല, വേലികെട്ടിയടച്ചപ്പോള്‍ അങ്ങോട്ടുള്ള വഴി അടഞ്ഞു. ഏലത്തിനു നിലമൊരുക്കിയപ്പോള്‍ വിഗ്രഹങ്ങളെല്ലാം പെറുക്കി കൊക്കയിലെറിഞ്ഞെന്ന് പണിക്കാര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുമ്പാണത്. ഇപ്പോള്‍ അവിടെ ഒരു കുരിശടിയോ അഥവാ പള്ളിതന്നെയോ ഉയര്‍ന്നിട്ടുണ്ടാവാം. ഞാന്‍ സംസാരിച്ച ആ മധ്യമവയസ്‌ക്കനുള്‍പ്പെടെ കോളനിയിലുള്ളവര്‍ മതംമാറിയിട്ടുണ്ടാകും. ആദ്യം ഭൂമികയ്യേറി ആ വനവാസികളെ തെരുവിലെറിഞ്ഞു. പിന്നെ ആരാധനാലയം തകര്‍ത്ത് സംസ്‌ക്കാരത്തില്‍ നിന്നകറ്റി. ആരാണോ വനവാസികളെ ഒരു ഗതിയും പരഗതിയുമില്ലാതാക്കിത്തീര്‍ത്തത്, അവര്‍തന്നെ, അതിബുദ്ധിയോടെ, തോട്ടങ്ങളില്‍ തൊഴില്‍ നല്‍കി പുതിയ രക്ഷകരായി അവതരിച്ചു. ക്രിസ്ത്യാനികളില്ലാത്തിടത്ത് ക്രൈസ്തവമായ കൂരിശുനാട്ടി അവരെ മതം മാറ്റി… അന്ന്, കുരിശില്‍നിന്ന് അല്‍പം മാറി രണ്ടുകൊടിമരങ്ങളുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടേതും കോണ്‍ഗ്രസ്സുകാരുടേതും. അച്ചായന്മാര്‍ ആദിവാസികളുടെ അമ്പലം തകര്‍ത്തപ്പോള്‍, ബാബറിയുടെ പേരില്‍ കേട്ടതുപോലുള്ള വികൃതശബ്ദങ്ങളൊന്നും ആ രണ്ടുകൊടിമരങ്ങളില്‍ നിന്നും കേട്ടതായി അറിവില്ല- അച്ചായന്മാര്‍ക്ക് ഓശാനപാടുകയായിരുന്നിരിക്കണം. അവിടെ ഒരു ആര്‍എസ്എസ് ശാഖ ഉണ്ടായിരുന്നെങ്കില്‍! ഞാന്‍ ആഗ്രഹിച്ചുപോയി. എങ്കില്‍ അസംഘടിതമായ ആ വനവാസി സഹോദരങ്ങളുടെ ആരാധനാലയവും സംസ്‌ക്കാരവും തകര്‍ക്കപ്പെടില്ലായിരുന്നു… അതെ ആര്‍എസ്എസ് ഈ നാടിന്റെ, ഈ സംസ്‌ക്കാരത്തിന്റെ ഭാഗ്യമാണ്. അല്ലെങ്കില്‍ എന്നേ ക്രൈസ്തവീകരണവാദികളും ഇസ്ലാമീകരണ വാദികളും രാഷ്‌ട്രീയക്കാരും കൂടി ഭാരതത്തെ വിഴുങ്ങിയേനെ! ഒരു കുരിശും രണ്ടുകൊടികളും ചേര്‍ന്ന്, ഞാന്‍ കണ്ട കോളനിയിലെ മലയരയ സംസ്‌ക്കാരത്തെ ഇല്ലാതാക്കിയതുപോലെ… ഇവിടെ എത്രയോ ഹിന്ദുക്കളെ മതംമാറ്റിയിരിക്കുന്നു. മതംമാറ്റിക്കൊണ്ടിരിക്കുന്നു. അതിനെതിരെ ‘കമാ’ എന്നു മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ക്കിടന്നു തുള്ളുന്നത്. മലേഗാവെന്നും സംഝോത എന്നും ആകെ കിട്ടിയ രണ്ടുവാക്കുകള്‍ നാഴികക്കു നാല്‍പതുവട്ടം പതിനായിരത്തെട്ടാവര്‍ത്തിച്ച്, ആയിരങ്ങളെ കൂട്ടക്കുരിതിനടത്തുന്ന ഇസ്‌ളാമിക ഭീകരവാദത്തോടുതാരതമ്യപ്പെടുത്തുന്നത്.

ഹിന്ദുവിന്റെ തറവാടാണ് ഭാരതം. അവന്റെ കിടപ്പറകൂടി വിരുന്നുകാര്‍ കയ്യേറുമ്പോള്‍, മേല്‍പ്പറഞ്ഞ കൊടിമരങ്ങള്‍ അതിന് ഒത്താശചെയ്യുമ്പോള്‍ വാടകക്കാര്‍ക്കോ, ചുംബനക്കാര്‍ക്കോ കിട്ടുന്ന പരിഗണനപോലും സ്വന്തം തറവാട്ടില്‍ അവനും അവന്റെ ഭഗവദ്ഗീതക്കും ലഭിക്കാതെ വരുമ്പോള്‍, ആദ്യം പറഞ്ഞ മലയരയരെപ്പോലെ പിറന്നമണ്ണില്‍ അവന്‍ അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അവന്റെ പരിച പോലും മറ്റവന്റെ ചോരയിറ്റുന്ന വാളിനെക്കാള്‍ കൂരമെന്നു വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അവന്‍ എന്താണു ചെയ്യുക? ഹിന്ദു അറവുമാടും കൊയ്‌ത്തുപാടവും മറ്റുള്ളവര്‍ വിശുദ്ധപശുക്കളുമാണോ?

നിങ്ങള്‍, നെഹ്‌റുവിന്റെ പാരമ്പര്യക്കാരായ കോണ്‍ഗ്രസ്സുകാരും ഇഎംഎസിന്റെ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റുകാരും ഒരുപക്ഷേ ഹിന്ദുവാണെന്നു സ്വയം അംഗീകരിക്കില്ലായിരിക്കാം. പക്ഷേ ഒരിക്കലെങ്കിലും നിങ്ങളുടെ തറവാട്ടില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങിയിട്ടുണ്ടെങ്കില്‍, ശരണംവിളികളോടെ ശബരിമലക്കുപോയിട്ടുണ്ടെങ്കില്‍, ആ സുകൃതത്തിന്റെ വെളിച്ചത്തില്‍ ഒരിക്കല്‍ നിങ്ങള്‍ തിരിച്ചറിയും. ആര്‍എസ്എസിനെതിരെ നിങ്ങള്‍ വെട്ടുന്ന ഓരോ വെട്ടും നിങ്ങളുടെ നെഞ്ചിനിട്ടുതന്നെയാണ് കൊള്ളുന്നതെന്ന്. വിടി മുതല്‍ വി.ആര്‍.കൃഷ്ണയ്യര്‍വരെ ഒടുവില്‍ അതുതിരിച്ചറിഞ്ഞവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.