Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുവായൂരപ്പന് ഇന്ന് കളഭാഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 11:04 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ഭഗവാന് ഔഷധഗുണമുള്ള കളഭത്തില്‍ ആറാട്ട്. പാതാളാഞ്ജനശിലയില്‍ അമൂല്യമായ കളഭം. നിറഞ്ഞൊഴുകുന്ന സുദിനമാണ്. വര്‍ഷത്തിലൊരു ദിവസം നടക്കുന്ന ഈ കളഭാട്ടമഹോത്സവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ ഊരാളന്മാര്‍ നടത്തിയിരുന്ന ഈ ആഘോഷം അനേകവര്‍ഷങ്ങളായി സാമൂതിരിപ്പാടിന്റെ വക വഴിപാടായാണ് നടത്തുന്നത്.

മണ്ഡലം ഒന്നു മുതല്‍ 40 ദിവസം പഞ്ചഗവ്യാഭിഷേകം നടത്തിയതിനൊടുവില്‍ ചൈതന്യവത്തായ ബിംബത്തില്‍ കളഭം ഉറഞ്ഞൊഴുകുമ്പോള്‍ ആയിരങ്ങളാണ് ഇത് ദര്‍ശിക്കാന്‍ ക്ഷേത്രത്തിലെത്തുക. ഇവിടെ എന്നും കളഭാട്ട ചാര്‍ത്തുണ്ടെങ്കിലും ഈ ദിനത്തിലെ കളഭാട്ടത്തിന് പ്രത്യേകതകളേറെയാണ്. പതിവായി ചന്ദനത്തില്‍ ചേര്‍ക്കുന്ന കുങ്കുമത്തിനും പച്ചകര്‍പ്പൂരത്തിനും പനിനീരിനും പുറമെ കസ്തൂരി കൂടി ഉപയോഗിക്കുന്നു. 40 ഉരുളയ്‌ക്കടുത്ത് കളഭമാണ് കളഭാട്ടത്തിനായി കരുതുന്നത്. ഇതിന്റെ ഒരുക്കത്തിനായയി ശാന്തിക്കാര്‍ പുലര്‍ച്ചെ തന്നെ ക്ഷേത്രത്തില്‍ എത്തും. താന്ത്രിയാണ് രാവിലെ 11 മണിയോടെ പൂജിച്ച കളഭം ഭഗവാന് അഭിഷേകം ചെയ്യുക. പിറ്റേന്ന് നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന്‍ ഈ കളഭത്തിലാറാടി ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയും. ഈ ദിനത്തില്‍ ക്ഷേത്രവും ക്ഷേത്രപരിസരവും കളഭസുഗന്ധത്താല്‍ പൂരിതമാകും.

ഗുരുവായൂരിലെ മണ്ഡല മഹോത്സവകാലത്തിന്റെ സമാപനം കുറിക്കുന്ന ചടങ്ങാണ് കളഭാട്ടം. അതിപ്രാചീനകാലം മുതല്‍  അനുഷ്ഠിച്ചുവരുന്നതാണ് മണ്ഡലവിശേഷ വഴിപാടുകള്‍. വൃശ്ചികം 1 മുതല്‍ ധനു 11 വരെയാണിത്. ഇടുതുടി, വീരാണം എന്നിവയുടെ അകമ്പടിയില്‍ ശീവേലി നടക്കുന്നത് ഇക്കാലത്താണ്. രാവിലേയും രാത്രിയുമായി 30 ദിവസമാണ് വിശേഷാല്‍ എഴുന്നള്ളിപ്പുകള്‍ ഉണ്ടായിരുന്നു.  ഒരു ഉത്സവത്തിന് കളഭാട്ടത്തോടെ പരിസമാപ്തിയാകുമ്പോള്‍ ലക്ഷങ്ങളാണ് ദര്‍ശനസായൂജ്യമടയുന്നത്.

കളഭാട്ടദിനത്തിലെ ദര്‍ശനത്തിന് പ്രത്യേകതകളേറെയാണ്. ഉത്സവകാലത്ത് സഹസ്രകലശത്തിലൂടെ ഭഗവത്‌ചൈതന്യം വര്‍ദ്ധിക്കുമ്പോള്‍ മണ്ഡലകാലത്തെ പഞ്ചഗവ്യാഭിഷേകമാണ് ചൈതന്യാതിപ്രസരം വിതറുന്നത്.

40 ദിവസത്തെ പഞ്ചഗവ്യത്തിനൊടുവിലാണ് ഈ കളഭാട്ടം. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ പ്രത്യേക അനുപാതത്തില്‍ എടുത്ത് പൂജിച്ച ഈ പഞ്ചഗവ്യം ഓതിക്കന്മാരാണ്  അഭിഷേകം ചെയ്തിരുന്നത് .കുങ്കുമാദി പ്രസരമുള്ള സ്വര്‍ണ്ണ വര്‍ണ്ണ ശോഭിതമായ ഈ കളഭം കഴിക്കുന്നതും നെറ്റിയില്‍ തൊടുന്നതും ശ്രേഷ്ഠമാണ്. ഇത് ലഭിക്കാനായി ഭക്തജനസഹസ്രങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തുക.

കളഭാട്ടദിനത്തില്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റേതാണ് ഉത്സവാഘോഷം. വര്‍ഷംതോറും നടക്കാറുള്ള കളഭാട്ടമഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍ ബാങ്ക് ജീവനക്കാര്‍ നടത്തിയിട്ടുണ്ട് . വിശേഷാല്‍ എഴുന്നെള്ളിപ്പുകള്‍ക്ക് പ്രശസ്തിയുള്ള ഗജവീരന്മാരും മേളക്കൊഴുപ്പേകാന്‍ പ്രമാണിമാരും നിരക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കൃഷ്ണസന്നിധി ഉത്സവലഹരിയിലാണാറാടും.ഉച്ച കഴിഞ്ഞ് 3.30 ന് പഞ്ചവാദ്യത്തോടെ കാഴ്ച ശീവേലി.സന്ധ്യക്ക് തായമ്പക.രാത്രി മേളത്തോടെ വിളക്കെഴുന്നള്ളിപ്പ്.ഇന്ന് രാവിലെ 11 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 3 നു നിര്‍മ്മാല്യ സമയം വരെ കളഭത്തിലാറാടിയ ഭഗവാനെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും.കളഭം ഭക്തര്‍ക്ക് ഞായറാഴ്ച വിതരണം ചെയ്യും. എന്നും ഉപയോഗിക്കുന്നതിലും ഇരട്ടിയാണ് ഈ ദിനത്തിലെ കളഭക്കൂട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.