Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ളാലം മഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ് 27ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 10:29 pm IST
inKottayam

പാലാ: ദക്ഷിണകാശി മേജര്‍ ളാലം മഹാദേവക്ഷേത്രത്തില്‍ ഉത്സവം 27ന് തുടങ്ങി 2015 ജനുവരി 5ന് ആറാട്ടോടെ സമാപിക്കും. ദേവപ്രശ്‌നപരിഹാര കര്‍മ്മങ്ങള്‍ നടക്കുന്നതിനാല്‍ ക്ഷേത്രനവീകരണ ജോലികള്‍ക്കും ദേവചൈതന്യവര്‍ദ്ധനവിനുമാണ് മുന്‍ഗണന. ആചാരാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രകലകള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഈ വര്‍ഷത്തെ ഉത്സവ പരിപാടികളെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 3ന് ദേശക്കാഴ്ച, 4ന് തിരുവാതിര വഴിപാട്, പള്ളിവേട്ട, 5ന് ആറാട്ടെതിരേല്‍പ്പിന് ളാലം പാലം കവലയില്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ഉള്‍പ്പെടെ 9 മുന്‍നിര ഗജവീരന്മാര്‍ അണിനിരക്കുന്ന പ്രൗഢമായ എഴുന്നള്ളിപ്പ്. തൃശൂര്‍ പാറമേക്കാവ് വിഭാഗം ഒരുക്കുന്ന കുടമാറ്റം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പെരുവനം കുട്ടന്‍മാരാരും 101 കലാകാരന്മാരും പാണ്ടിമേളത്തിലും ചോറ്റാനിക്കര വിജയന്‍മാരാരും സംഘവും പഞ്ചവാദ്യത്തിലും മേളവിസ്മയം തീര്‍ക്കും. ഉത്സവദിവസങ്ങളിലെ വിളക്ക് പതിവുപോലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വകയായി നടക്കും.

27ന് രാത്രി 8ന് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി മേല്‍ശാന്തി കളപ്പുരയ്‌ക്കല്‍ ഇല്ലം പ്രദീപ് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് നാട്യാഞ്ജലി ഒരുക്കുന്ന നൃത്തരാവ്.

28 മുതല്‍ ഉത്സവദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകള്‍, ആചാരപരമായ എഴുന്നള്ളിപ്പുകള്‍, ചുറ്റുവിളക്ക് എന്നിവ നടക്കും. 28ന് രാത്രി 7ന് നാമഘോഷലഹരി, 9ന് കൊടിക്കീഴില്‍ വിളക്ക്. 29ന് രാത്രി 7ന് എടനാട് രാജന്‍ നമ്പ്യാരുടെ ചാക്യാര്‍കൂത്ത്, 30ന് 7ന് പി.എന്‍.ശശികുമാറിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, 31ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍, ഒരുമണിക്ക് ഉത്സവബലി ദര്‍ശനം രാത്രി 7ന് ഗുരുവായൂര്‍ ദോവസ്വം കൃഷ്ണനാട്ടക്കളരി അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം കഥ-കംസവധം. ജനുവരി ഒന്നിന് രാവിലെ 11ന് പറയന്‍തുള്ളല്‍, ഒരുമണിക്ക് ഉത്സവബലി ദര്‍ശനം രാത്രി 7ന് രാഗമാലിക അവതരിപ്പിക്കുന്ന ധ്വനിതരംഗം 2ന്, ഒരുമണിക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് എട്ടങ്ങാടി സമര്‍പ്പണം, രാത്രി 7ന് കലാനിലയം രാജനും സംഘവും അവതരിപ്പിക്കുന്ന ഇടയ്‌ക്ക തായമ്പക.

എട്ടാം ഉത്സവമായ ജനുവരി 3ന് ഉച്ചക്ക് ഒരുമണിക്ക് ഉത്സവബലി, വൈകിട്ട് 4.30ന് ദേശക്കാഴ്ച പുറപ്പാട്, ദേശാധിപത്യമായുള്ള വെള്ളാപ്പാട് ക്ഷേത്രത്തിലേയ്‌ക്കും അവിടെനിന്ന് മുരിക്കുംപുഴ ദേവീക്ഷേത്രത്തിലേയ്‌ക്കും എഴുന്നള്ളത്ത്. 7ന് പാലാ രാമപുരം കവലയില്‍ എതിരേല്‍പ്പും ദീപക്കാഴ്ച, 10ന് വിളക്കെഴുന്നള്ളിപ്പ്. ജനുവരി 4ന് പള്ളിവേട്ട, രാവിലെ 8.30ന് ഒഴിവുശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേല-സേവ, വലിയകാണിക്ക, തുടര്‍ന്ന് തിരുവാതിര.

ജനുവരി 5ന് ആറാട്ട്. രാവിലെ 9.30ന് കൊടിയിറക്ക് ആറാട്ട് പുറപ്പാട്, 12ന് ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ആറാട്ട്, ആറാട്ട് സദ്യ, 6.30ന് ളാലം പാലം കവലയില്‍ പ്രൗഢമായ ആറാട്ടെതിരേല്‍പ്പ്, മേളം, കുടമാറ്റം. തിരുവരങ്ങില്‍ രാവിലെ 11.30 മുതല്‍ ജ്ഞാനപ്പാനകഥാമൃതം, നാമസങ്കീര്‍ത്തനലഹരി, സംഗീതസദസ്സ് എന്നിവ നടക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ അദ്ധ്യക്ഷതയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുമേധാവികളും ഉത്സവാഘോഷ സമിതി ഭാരവാഹികളും ചേര്‍ന്ന് ഉത്സവാഘോഷ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.

പത്രസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ പി.എന്‍. പരമേശ്വരന്‍നായര്‍, അഡ്വ. രാജേഷ് പല്ലാട്ട്, ഉണ്ണി അശോക, രാജേഷ് ശ്രീഭദ്ര, റ്റി.എന്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.