Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അരവണ നിയന്ത്രണം : ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അധികാര ദുര്‍വിനിയോഗം മൂലമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 10:33 pm IST
inTravel

ശബരിമല: അരവണ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അധികാരദുര്‍വിനിയോഗം മൂലമാണമെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രസാദത്തിന്റെ വിതരണത്തിലുണ്ടായ തിരിച്ചടി തീര്‍ത്ഥാടനം തന്നെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അയ്യപ്പന്റെ പ്രസാദത്തിന് നിയന്ത്രണം നിശ്ചയിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും എംപ്ലോയീസ് സംഘ് നേതാക്കള്‍ കുറ്റപ്പെടുത്തി.

നിശ്ചിത കാലയളവ് കണക്കാക്കി മാര്‍ക്കറ്റ് ചെയ്യുന്ന ഉല്‍പന്നമല്ല അരവണ. ഇതര മതവിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിലവിലില്ല. ഭക്ഷ്യസുരക്ഷാകുപ്പിനെ നിലയ്‌ക്കുനിര്‍ത്തിയില്ലെങ്കില്‍ മറ്റ് ഹൈന്ദവ സംഘടനകളെയും ഉള്‍പ്പെടുത്തി എംപ്ലോയീസ് സംഘ് സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭഗവാന് അഭിഷേകം ചെയ്യുന്ന നെയ്യ് കൊണ്ടുമാത്രമെ അരവണ ,അപ്പം എന്നിവ നിര്‍മ്മിക്കാന്‍ പാടുള്ളു. ഭക്തരുടെ ഈ വികാരം മനസിലാക്കി പുറത്തുനിന്ന് നെയ് വാങ്ങാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ശബരിമല ഗസ്റ്റ് ഹൗസ്, ഡോണര്‍ ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ചില ദിവസവേതനക്കാര്‍ നെയ്യഭിഷേകം നടത്താമെന്ന് സൂചിപ്പിച്ച് ഭക്തരെ കബളിപ്പിക്കുന്ന പ്രവണത നിലവിലുണ്ട്. അതിനാല്‍ ഇവരെ ഒഴിവാക്കി പകരം ദേവസ്വം ജീവനക്കാരെ നിയോഗിക്കണം.കോടികള്‍ സര്‍ക്കാരിന് നേട്ടമുണ്ടാക്കുന്ന ശബരിമലക്കായി യാതൊരു പരിഗണനയും സംസ്ഥാന ഭരണനേതൃത്വം നല്‍കുന്നില്ല. ശബരിമലയെ ദേശീയതീര്‍ത്ഥാടനകേന്ദ്രമാക്കുകയും സുരക്ഷാചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കുകയും വേണം . ഇതിനായി എംപ്ലോയീസ് സംഘ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ട് സന്ദര്‍ശിച്ച് നിവേദനം നല്‍കും.

മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ഭണ്ഡാര വിഭാഗത്തില്‍ പത്ത് മണിക്കൂര്‍ ഡ്യുട്ടിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇത് ഒഴിവാക്കണം. ഭണ്ഡാരം ജീവനക്കാര്‍ക്കും ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം. ഭണ്ഡാരം ആധുനീകവല്‍ക്കരിച്ച് പുതുക്കിപ്പണിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദേവസ്വം ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഒഴിവാക്കണം. യോഗ്യതാ പരീക്ഷപാസായവര്‍ക്ക് പ്രൊമോഷന്‍ നല്‍കുക , അതിനനുസരിച്ച് നിലവിലുള്ള ലിസ്റ്റില്‍നിന്നും നിയമനം നടത്തുക എന്നീആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.

ക്ഷേത്ര ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ബാധകമാക്കണമെന്നും ഡ്യൂട്ടി അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദേവസ്വം എംപ്ലോയീസ് സംഘ് സന്നിധാനത്ത് നടത്തിയ ശുചീകരണപരിപാടി ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ഉദ്ഘാടനം ചെയ്തു.ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍,എപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാര്‍, സെക്രട്ടറി രാകേഷ്, ശങ്കരന്‍കുട്ടി, ശ്രീകുമാര്‍, കൊട്ടാരക്കര സന്തോഷ്, ശ്രീനാഥ്,ശക്തിധരന്‍ നായര്‍,വിജയകൃഷ്ണന്‍,ജയകുമാര്‍,ചന്ദ്രബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.