Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലീഗ്് എം.എല്‍.എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 10:16 pm IST
in Palakkad

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ തത്തേങ്ങലത്തും കാസര്‍ക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം ഡിസംബര്‍ 12നകം നിര്‍വ്വീര്യമാക്കാന്‍ കൊണ്ടുപോവുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് പാലിക്കണമെന്ന് ലീഗ് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്‍.

നിയമസഭയില്‍ സബ്മിഷനിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്. ഇതുവരെ ഉറപ്പുപാലിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു. നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും ഫെബ്രുവരി 15നകം ഇവ നീക്കം ചെയ്യുമെന്നുമാണ് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ്, യുവമോര്‍ച്ച സംഘടനകള്‍ സമരത്തിലാണ്. സര്‍ക്കാര്‍ വാക്കു പാലിക്കാനുള്ള അവസാന ദിവസമായ 12 ന് ബിഎംഎസ് വഞ്ചനാദിനം ആചരിച്ചിരുന്നു. അതിനിടയിലാണ് ഭരണപക്ഷ എംഎല്‍എ തന്നെ സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

2001 മുതല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാസര്‍ക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ എസ്റ്റേറ്റുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍വീര്യമാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുകയും ഏറ്റവും അവസാനം കഴിഞ്ഞ ഒക്‌ടോബര്‍ 12ന് മണ്ണാര്‍ക്കാട് തത്തേങ്ങലത്തെ അവശേഷിക്കുന്ന 225 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ സുരക്ഷിത ബാരലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 12നകം സംസ്ഥാനത്ത് ഇത്തരത്തില്‍ ശേഖരിച്ച 2000 ലിറ്റര്‍ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഏറ്റവും സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് യു.എന്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍വ്വീര്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

സംസ്ഥാനത്തിന് പുറത്തുളള പ്ലാന്റില്‍ കൊണ്ടുപോയി നിര്‍വ്വീര്യമാക്കുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. രണ്ടു ഏജന്‍സികള്‍ മാത്രമാണ് നിര്‍വ്വീര്യമാക്കുന്നതിനുളള പ്രൊപ്പോസല്‍ നല്‍കിയത്. ഇതിന്‍മേലുളള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കീടനാശിനി മാറ്റിയ ബാരലുകളില്‍ 5 വര്‍ഷം വരെ ഇവ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെങ്കിലും ഫെബ്രുവരി 15നകം ഇവ നിര്‍വ്വീര്യമാക്കുന്ന പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങളുടെ ആശങ്കയകറ്റുമെന്നുമന്നണ് മന്ത്രിയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റം ചെറിയ രീതിയിൽ മാത്രം

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

പുതിയ വാര്‍ത്തകള്‍

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.