Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അച്ചന്‍കോവില്‍ കറുപ്പന്‍തുള്ളലിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 10:30 pm IST
inKollam

പുനലൂര്‍: അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് പ്രസിദ്ധമായ കറുപ്പന്‍തുള്ളലിന് ആരംഭമാകും. ക്ഷേത്രാരാധകര്‍ക്ക് നവ്യാനുഭൂതി പ്രദാനം ചെയ്യുന്ന ഈ ചടങ്ങ് ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് ഭക്തജനങ്ങളാണ് ഈ ശാസ്താസന്നിധിയില്‍ എത്തിച്ചേരുന്നത്. പൂര്‍ണമായും ദൈവികപരിവേഷമുള്ള ഒരു പരിപാടിയാണ് കറുപ്പന്‍തുള്ളല്‍.

അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ മാത്രം കാണുന്ന തനതും ദൃശ്യസമ്പന്നവുമായ ഈ ചടങ്ങ് കാണുക എന്നതുതന്നെ ഏറെ ഭക്തിദായകമാണ്. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമിക്ക് ഏറെ പ്രാധാന്യമുണ്ട്. ഇവിടെ കറുപ്പന്‍തുള്ളല്‍ ദര്‍ശിക്കാന്‍ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക് കറുപ്പനൂട്ട് നടത്തിയാണ് മടങ്ങുക.

കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ് പൂജാരിസ്ഥാനം. ഉത്സവത്തിന് ചപ്രം എഴുന്നള്ളിപ്പിനും രഥോത്സവത്തിന് അകമ്പടി സേവിക്കാനും കറുപ്പസ്വാമിയുണ്ടാകും.

പരമശിവന്‍ മഹിഷിനിഗ്രഹത്തിന് നിയുക്തനായ മണികണ്ഠസ്വാമിയെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള കുശ എന്ന പുല്ലുപയോഗിച്ച് സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ് കറുപ്പസ്വാമി.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ് കച്ചമണികള്‍കെട്ടി ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി വലംകയ്യില്‍ വേലും ഇടംകയ്യില്‍ ഭസ്മകൊപ്പാരയും വഹിച്ച് പ്രത്യേക ഭാവാദികളോടെ കറുപ്പസ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്‌ക്കുരവയുടെ അകമ്പടിയോടെ സ്വീകരിക്കും. കറുപ്പന്‍തുള്ളലിന് അകമ്പടിയായി പാണ്ടിമേളവുമുണ്ടാകും.

പാണ്ടിമേളത്തിന്റെ ചടുലതക്കൊപ്പമാണ് കറുപ്പസ്വാമി ഉറഞ്ഞുതുള്ളുന്നത്. അച്ചന്‍കോവില്‍ ക്ഷേത്രത്തിന് പുറകിലാണ് കൂടുതലായി കറുപ്പന്‍തുള്ളല്‍ ചടങ്ങ് അരങ്ങേറുക. വാള്‍ചൂടേറ്റി, ഭസ്മം വാരിവിതറി കറുപ്പസ്വാമി ഉറഞ്ഞുതുള്ളുമ്പോള്‍ അത് ഭക്തജനങ്ങള്‍ക്ക് ഭക്തിയുടെ പരവശ്യമാകും സമ്മാനിക്കുക. ഇത് അച്ചന്‍കോവിലിന് മാത്രം സ്വന്തം. ഈ പൗരാണിക ചടങ്ങിലെ തമിഴ്, മലയാള സംയോജിത ദ്രാവിഡ പഴമ നഷ്ടമാകാതെ ഇന്നും കാത്തുസൂക്ഷിച്ച് വരികയാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി താഴത്തേതില്‍ കുടുംബാംഗമായ പ്രദീപാണ് കറുപ്പസ്വാമിയായി വേഷം ധരിക്കുന്നതും കറുപ്പന്‍കോവില്‍ പൂജാരിസ്ഥാനം വഹിക്കുന്നതും. കേരള, തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായതിനാലാകാം ചടങ്ങുകളില്‍ ഒരു തമിഴ്മയമെന്നും താഴത്തേതില്‍ കുടുംബം തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി പാര്‍ത്തതിനാലാകാം എന്നും രണ്ട് അഭിപ്രായം ഇന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്തുതന്നെയായാലും ആചാരതനിമയില്‍ ഇനി ഏഴുദിവസം കറുപ്പസ്വാമി ഉറഞ്ഞുതുള്ളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.