Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഎസ്എല്‍ രണ്ടാംപാദ സെമി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 09:41 pm IST
inSports

എലാനോ
ചെന്നൈയിന്‍ എഫ്‌സി

ഇയാന്‍ ഹ്യൂം
കേരള ബ്ലാസ്‌റ്റേഴ്‌സ

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആദ്യ എഡിഷനില്‍ ഫൈനലില്‍ ഇടംപിടിക്കുന്ന ടീമെന്ന ബഹുമതി കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു സമനില മാത്രം അകലെ.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ എതിരാളികളായ ചെന്നൈയിന്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസവുമായാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാം പാദ സെമിക്കിറങ്ങുന്നത്. ഈ മത്സരത്തില്‍ ഒരു സമനില മാത്രം മതി ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലില്‍ ഇടംപിടിക്കാന്‍. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് വാശിയേറിയ പോരാട്ടത്തിന്റെ കിക്കോഫ്.

അതേസമയം ചെന്നൈയിന്‍ എഫ്‌സിക്ക് ബ്ലാസ്‌റ്റേഴ്‌സിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കുകയും വേണം. എന്നാല്‍ ചെന്നൈയിന്‍ എഫ്‌സി മൂന്ന് ഗോളുകള്‍ക്കാണ് വിജയിക്കുന്നതെങ്കില്‍ സ്‌കോര്‍ തുല്യനിലയിലാവും. അങ്ങനെ വന്നാല്‍ കളി അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീളും. അങ്ങനെ സംഭവിച്ചാല്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ പോരാട്ടമായി ചെന്നൈയിന്‍ എഫ്‌സി-ബ്ലാസ്‌റ്റേഴ്‌സ് കളി മാറും. പ്രാഥമിക റൗണ്ടില്‍ എതിരാളികളുടെ മണ്ണിലും സ്വന്തം മണ്ണിലും ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു. ഈ പരാജയങ്ങള്‍ക്കുള്ള ഗംഭീരമായ പകരം വീട്ടലും കൂടിയായിരുന്നു കൊച്ചിയില്‍ അരങ്ങേറിയ ആദ്യപാദ സെമി.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയത്തിന്റെ അകമ്പടിയോടെ മെക്‌സിക്കന്‍ തിരമാല കണക്കെ ഇരമ്പിയാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെയും ഉടമസ്ഥതയിലുള്ള ചെനൈയിന്‍ എഫ്‌സി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവാരിയാണ് കളം അടക്കിവാണത്. ചെന്നൈയിന്‍ ടീമിന്റെ ഗോളി ഗന്നാരോ ബ്രാസിഗ്ലിയാനോയുടെ ഉജ്ജ്വല ഫോമാണ് ഗോളെണ്ണം മൂന്നെണ്ണത്തില്‍ എഒതുങ്ങിയത്. അല്ലായിരുന്നെങ്കില്‍ അരഡസന്‍ ഗോളിനെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ജയിക്കേണ്ടതായിരുന്നു. മാത്രമല്ല സൂപ്പര്‍താരം ഇയാന്‍ ഹ്യൂം കഴിഞ്ഞ രണ്ട് കളികളിലും ഗോള്‍ നേടി തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തിയെന്നതും ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തുന്നു.

കഴിഞ്ഞ മത്സരത്തിലെ പോലെ 4-4-2 ശൈലിതന്നെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്നും സ്വീകരിക്കുക. മുന്നേറ്റനിരയില്‍ ഇയാന്‍ ഹ്യൂമിനൊപ്പം മൈക്കിള്‍ ചോപ്രയെ വിന്യസിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ ഇരുവരെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ചെന്നൈയിന്‍ എഫ്‌സി പ്രതിരോധനിര ആടിയുലഞ്ഞത്. ഇൗ രണ്ട് സൂപ്പര്‍താരങ്ങളില്‍ ആരെ മാര്‍ക്ക് ചെയ്യണമെന്ന് അറിയാതെ എതിര്‍നിര കുഴഞ്ഞു. ഇതോടെ ഇരുവര്‍ക്കും മുന്നേറ്റനിരയില്‍ യഥേഷ്ടം അവസരം കിട്ടുകയും ചെയ്തു.

ഇന്നും ഇത്തരമൊരു നീക്കത്തിനു തന്നെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് മാനേജര്‍ ഡേവിഡ് ജെയിംസ് തയ്യാറാവുക. അതുപോലെ കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന പ്രതിരോധനിരയിലെ കരുത്തന്മാരായ സന്ദേശ് ജിംഗാന്‍, സെഡ്രിക് ഹെംഗ്ബര്‍ട്ടും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. എന്നാല്‍ മധ്യനിരയില്‍ കൈമെയ് മറന്നുകളിച്ച പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണൊപ്പം ഇഷ്ഫഖ് അഹമ്മദും വിക്ടര്‍ ഹെരേരയും മെഹ്താബ് ഹുസൈനും തന്നെ ഇറങ്ങാനാണ് സാധ്യത കല്‍പ്പിക്കുന്നത്. ഗോള്‍വലയം കാക്കാനിറങ്ങുന്നത് സന്ദീപ് നന്ദിയുമായിരിക്കും. കഴിഞ്ഞ മത്സരങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് നന്ദിക്ക് ഇന്നത്തെ നിര്‍ണ്ണായക പോരാട്ടത്തിലും മുന്‍തൂക്കം നല്‍കുന്നത്.

അതേസമയം ചെന്നൈയിന്‍ എഫ്‌സിയാകട്ടെ മുറിവേറ്റ സിംഹങ്ങളാണ്. സൂപ്പര്‍താരവും എട്ട് ഗോളുകള്‍ നേടി ടോപ്‌സ്‌കോററായി നില്‍ക്കുകയും ചെയ്യുന്ന എലാനോയുടെ ബൂട്ടുകള്‍ ഇന്ന് വെടിയുണ്ട കണക്കെ ഇന്ന് ഗോളുകള്‍ നേടുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പരിക്കില്‍ മുക്തനായി കഴിഞ്ഞ ദിവസം ആദ്യമായി കളിക്കാനിറങ്ങിയ താരം അവസരത്തിനൊത്തുയരാതെ നിരാശപ്പെടുത്തിയിരുന്നു.നെസ്റ്റയും മെന്‍ഡിയും സില്‍വസ്റ്റര്‍ എന്നിവരടങ്ങുന്ന ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന പ്രതിരോധനിര കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ തിരമാലകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് അവരെ കുഴക്കുന്നത്. എങ്കിലും നിര്‍ണായക മത്സരത്തില്‍ ഇവര്‍ ഫോമിലേക്കെത്തുമെന്നും ടീം കോച്ച് പ്രതീക്ഷിക്കുന്നു.

5-3-2 ശൈലിയില്‍ തന്നെയായിരിക്കും ചെന്നൈയിന്‍ ടീം ഇന്ന് ഇറങ്ങുക. എന്തായാലും വന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളുടെ രക്ഷയ്‌ക്കെത്തില്ലെന്ന തിരിച്ചറിവില്‍ എലാനോയും ഡെന്‍സണ്‍ ദേവദാസും ഡെംബ ഡെംബയും ബ്രൂണോ പെലിസാറിയും ജെജെയും ബല്‍വന്തും ഉള്‍പ്പെടുന്ന മധ്യ-മുന്നേറ്റനിര രണ്ടും കല്പിച്ചിറങ്ങിയാല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഏറെ വിയര്‍ക്കുമെന്ന് ഉറപ്പാണ്.

ഗംഭീര വിജയത്തോടെ ഫൈനലില്‍ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈയിന്‍ എഫ്‌സിയും ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു പോരാട്ടത്തിനായിരിക്കും ഇന്ന് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.