Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി തരംഗം ആഞ്ഞടിക്കുന്നു; കശ്മീര്‍ താഴ്‌വര പിടിക്കാന്‍ പൊരിഞ്ഞപോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 11:09 pm IST
inIndia

ജമ്മുകശ്മിരിലെ നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ന് പോളിംഗ്ബൂത്തിലേക്ക്. കശ്മീര്‍ താഴ്‌വര പിടിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ചരിത്രത്തിലാദ്യമായി ബിജെപി കശ്മീരില്‍ ശക്തമായ പ്രചാരണം നടത്തുമ്പോള്‍ സ്വന്തം തട്ടകത്തില്‍ നിലനില്‍ക്കാന്‍ പാടുപെടുകയാണ് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്. ആറുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താഴ്‌വരയിലെ 46 നിയമസഭാ സീറ്റുകളില്‍ 41 മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷമായ പിഡിപി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് കശ്മീര്‍ താഴ്‌വരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന സ്ഥിരം വിശേഷണം ഉപേക്ഷിച്ച് കശ്മീരികള്‍ നമ്മുടെ പ്രധാനമന്ത്രിയെന്ന് മോദിയെ വിശേഷിപ്പിക്കാന്‍ തുടങ്ങിയതു തന്നെയാണ് താഴ് വരയില്‍ ദൃശ്യമാകുന്ന വലിയ മാറ്റം.

കശ്മീര്‍താഴ്‌വരയിലെ ശ്രീനഗര്‍, അനന്ത്‌നാഗ്, ഷോപ്പിയാന്‍ ജില്ലകളിലും ജമ്മു മേഖലയിലെ സാംബ ജില്ലയിലുമുള്ള 18 മണ്ഡലങ്ങളിലെ 14,73,050 വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലെത്തുന്നത്. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും ജമ്മുകശ്മീര്‍ പോലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കശ്മീരില്‍ ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതാണ് നാഷണല്‍ കോണ്‍ഫറന്‍സിനേയും പിഡിപിയേയും മറ്റു പ്രാദേശിക കക്ഷികളേയും കുഴയ്‌ക്കുന്നത്. അധികാരത്തിലേറിയ നാള്‍ മുതല്‍ എല്ലാ മാസവും ജമ്മുകശ്മീരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതും പ്രശ്‌നബാധിത ജില്ലകളില്‍ വരെ നിരന്തരം പരിപാടികളില്‍ പങ്കെടുത്തതും ജമ്മുകശ്മീരിലെ ജനങ്ങളെപ്പറ്റി നിരന്തരം സംസാരിക്കുന്നതും കശ്മീരികളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് മറ്റു പാര്‍ട്ടികള്‍ സമ്മതിക്കുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് റാലികളിലെ വന്‍ ജനക്കൂട്ടവും ഇതാണ് തെളിയിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബിജെപിയേയും നരേന്ദ്രമോദിയേയും കടന്നാക്രമിക്കാതെ പ്രചാരണം തുടരുന്നതും ഇത്തവണത്തെ പ്രത്യേകതയായി. തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ സാധ്യതകള്‍ ബിജെപിക്കു മുന്നില്‍ തുറന്നുവെയ്‌ക്കുന്നതിന് ഇരു രാഷ്‌ട്രീയ പാര്‍ട്ടകളും മത്സരിക്കുന്നു.

ജമ്മുവിലെ 37 നിയമസഭാ സീറ്റുകളില്‍ 30നു മുകളില്‍ വിജയം ഉറപ്പിച്ച ബിജെപി കശ്മീര്‍ താഴ്‌വരയിലെ 18 സീറ്റുകളും ലക്ഷ്യമിടുന്നു. ഭരണപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പരാജയം ചൂണ്ടിക്കാട്ടാനാണ് ബിജെപിയുടെ പ്രധാന ശ്രമം. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രചാരണ രീതി നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉറച്ചകോട്ടയെന്ന് പറയപ്പെടുന്ന ശ്രീനഗര്‍ നഗരത്തെ വരെ മാറ്റിമറിക്കുന്നു. പ്രളയം വിതച്ച കെടുതികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതു തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചരണായുധം. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രിയുടെ റാലിക്കായി തെരഞ്ഞെടുത്ത വേദി തന്നെ അതിസമര്‍ത്ഥമായ നീക്കങ്ങളാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നും നൂറുമീറ്റര്‍ മാത്രം ദൂരമുള്ള, ഒമര്‍ അബ്ദുള്ളയുടെ മുത്തച്ഛന്‍ ഷെയ്‌ക് അബ്ദുള്ളയുടെ പേരിലുള്ള ഷേര്‍-ഇ-കശ്മീരി സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ എണ്ണിയെണ്ണി പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ജവഹര്‍ നഗറിലെ മുനിസിപ്പല്‍ പാര്‍ക്കില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രസംഗിച്ച റാലിയിലും ഒമര്‍ അബ്ദുള്ളയുടെ ഭരണ പരാജയംതന്നെയാണ് ബിജെപി മുന്നോട്ടുവെച്ചത്. പ്രളയബാധിതമായ ശ്രീനഗറിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ 1700 കോടി രൂപ ഒമര്‍ എന്തു ചെയ്‌തെന്ന് അമിത് ഷാ ചോദിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണം ചിലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന കശ്മീരികളുടെ പരാതി വോട്ടാക്കി മാറ്റാന്‍ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്.

നിരന്തരമുള്ള ഭീകരാക്രമണ ഭീഷണിക്കിടയിലും അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന രജൗറിയിലെ കത്വയില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ ഇന്നലെ വീണ്ടും സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി, കോണ്‍ഗ്രസ് കശ്മീരിലെ സര്‍ക്കാരുകളെ പരദൂഷണം പറഞ്ഞ് പറ്റിച്ചതായി കുറ്റപ്പെടുത്തി. പതിനായിരങ്ങള്‍ പങ്കെടുത്ത മോദിയുടെ റാലികള്‍ കശ്മീരില്‍ നിന്നും ചരിത്രപരമായ വിധിയെഴുത്തിന്റെ സാധ്യതകളാണ് വ്യക്തമാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.