പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്തില്‍ ആശാസത്രീയമായ രീതിയില്‍ കരം ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി വള്ളിക്കോട് പഞ്ചായത്ത് ഉപരോധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഒരു ചതുരശ്രഅടിക്ക് 7 രൂപാ നിരക്കിലാണ് കരം ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും പഞ്ചായത്ത് സെക്രട്ടറിയുടെ അഭാവത്തില്‍ അസി.സെക്രട്ടറിയെ തടഞ്ഞു വെയ്ക്കുകയുമായിരുന്നു.
രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഉപരോധ സമരം പത്തനംതിട്ട സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.
ഉപരോധ സമരത്തിന് ബിജെപി കോന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തുളസീധരന്‍പിള്ള, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ.സദാശിവന്നായര്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാര്‍, ലേഖാ ജയകുമാര്‍, സുഭാഷ് അംബുജമംഗലം, രഘുനാഥന്‍നായര്‍, എം.ജി.കൃഷ്ണന്‍കുട്ടി, കെ.നാരായണകുറുപ്പ്, പി.ജി.പാപ്പച്ചന്, മോഹനന്‍പിള്ള, ടി.എം.രവി, ജയപാല്‍ തൃക്കോവില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: