അമ്പലപ്പുഴ: അപകടത്തില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ വൃക്കകളും ഹൃദയവും ദാനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പുന്തല ഉള്ളാടന്‍ പറമ്പില്‍ നകുല (69)ന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ദേശിയപാതയില്‍ പുന്തല ജങ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് ബൈക്കിടിച്ച് നകുലന് പരിക്കേറ്റത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. പിന്നീട് ബന്ധുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്തത്.
















