ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തരമായി ജീവനക്കാരുടെ നിയമനം നടത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നഴ്‌സസ് സംയുക്ത സമിതി. ആശുപത്രിയിലെ എച്ച്1, എച്ച്2 ബ്ലോക്കുകള്‍ അടുത്ത 15ന് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് നഴ്‌സുമാരുടെ സംയുക്തസമരസമിതി രംഗത്ത് വന്നത്. നിലവിലുളള നാലാം വാര്‍ഡു ഉള്‍പ്പെടെ ഉളള വാര്‍ഡുകളില്‍ രോഗികള്‍ നിറചികിത്സാര്‍ത്ഥം തിങ്ങി ഞെരുങ്ങി കഴിയുന്നതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് വാര്‍ഡുകള്‍ വിഭജിച്ച് രോഗികളെ കിടത്തി ചികിത്സിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആവശ്യത്തിന് നേഴ്‌സന്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാതെ എച്ച്1, എച്ച്2 ബ്ലോക്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സമരപ്രഖ്യാപനത്തെ തുടര്‍ന്ന് ഇത് മാറ്റിവയ്‌ക്കുകയായിരുന്നു.
















