Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാണിയുടെ രാജി അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2014, 09:02 pm IST
in Vicharam

ബാര്‍ ഉടമകളില്‍നിന്നും ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടും ബാര്‍ ഉടമകളുടെ ആരോപണങ്ങള്‍ ശക്തമായിട്ടും താന്‍ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാണി.

മന്ത്രി മാണി നിഷ്‌കളങ്കനാണെന്നാണ് നൂല്‍പ്പാലത്തില്‍ നിലനില്‍ക്കുന്ന ഒരു മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ സാക്ഷിപത്രവുമുണ്ട്.

തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലഭിച്ചത്. 42 ദിവസത്തിനുള്ളില്‍ കേസെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശവും ഇതിന് പിന്നിലുണ്ട്. പക്ഷെ ധനമന്ത്രി യാതൊരു കൂസലുമില്ലാതെ തന്റെ സ്ഥാനത്ത് തുടരുമെന്ന് വാശിപിടിക്കുന്നത് ഇതിനുമുമ്പും വിജിലന്‍സ് അന്വേഷണം നേരിട്ടവര്‍ പദവിയില്‍ തുടര്‍ന്നിരുന്നു എന്ന വാദത്തിലാണ്. കെ.എം. മാണി ഒരുകോടി രൂപ ബാര്‍ ഉടമകളില്‍നിന്നും കൈപ്പറ്റിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

പൂട്ടിയ ബാറുകള്‍ തുറക്കാനായിട്ടാണ് ഈ കോഴ നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. ബാര്‍ ഹോട്ടല്‍ ഉടമകളുടെ അേസാസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശാണ് മൂന്നുതവണയായി-ഒരു പ്രാവശ്യം വീട്ടിലും ഒരുപാവശ്യം ഔദ്യോഗികവസതിയിലുംവച്ച് തുക കൈമാറിയെന്ന് ആരോപിച്ചത്. അദ്ദേഹത്തിന്റെ ഡ്രൈവറും മറ്റൊരാളും കോഴ കൈമാറിയതിന് ദൃക്‌സാക്ഷികളായിട്ടുണ്ട്. പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രക്ഷോഭത്തിലാണ്.

മന്ത്രിസഭയില്‍ കാട്ടുപോത്തുകളാണെന്നും കോഴ വാങ്ങുന്ന മൂന്നുപേര്‍ ഒരു വകുപ്പിലുണ്ടെന്നും കഴിഞ്ഞ ദിവസം മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ സഭയില്‍ പ്രസ്താവിച്ചിരുന്നു. അദ്ദേഹം പറഞ്ഞപേര് പൊതുമരാമത്ത് മന്ത്രിയുടേതായിരുന്നു. കേരള മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങാണ് എന്നാണ് ഇപ്പോള്‍ ജനവിശ്വാസം. മന്ത്രി മാണിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് കേരള കോണ്‍ഗ്രസ് മന്ത്രിസഭയിലെ സുപ്രധാന ഘടകകക്ഷിയായതിനാല്‍കൂടിയാണ്.

ഇപ്പോള്‍ മന്ത്രി മാണി രാജിവെക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത് അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുമെന്ന തിരിച്ചറിവിലാണ്. മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനായി കരുതപ്പെടുന്ന മാണി വിശ്വസിക്കുന്നത് ആരോപണങ്ങള്‍ക്ക് പിന്നില്‍ മന്ത്രിസഭയിലെതന്നെ ചിലരാണെന്നാണ്.

മാണിയെ മുഖ്യമന്ത്രിയാക്കണമെന്നും അതിന് അദ്ദേഹം എല്ലാ വിധത്തിലും അര്‍ഹനാണെന്നുമുള്ള അഭിപ്രായം രൂപപ്പെട്ടത് തനിക്ക് വിനയായി എന്നാണ് മാണിയും മാണിയുടെ പാര്‍ട്ടിയും വാദിക്കുന്നത്. മാണിക്കെതിരെ വന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കേണ്ട വിജലന്‍സ് ആകട്ടെ സുപ്രീംകോടതി യുപിഎ ഭരണകാലത്ത് സിബിഐയെക്കുറിച്ച് പരാമര്‍ശിച്ചപോലെ കൂട്ടിലടച്ച തത്തയാണ്.

ഉമ്മന്‍ചാണ്ടി മാണിയുടെ സംരക്ഷണത്തിനെത്തുന്നത് മന്ത്രിസഭക്കും മാണിക്കുമെതിരെ നടക്കുന്ന അന്വേഷണത്തില്‍ സമയംനേടാനാണെന്ന് വ്യക്തം. മാണിക്കെതിരെയുള്ള കേസ് തെളിയിക്കപ്പെട്ടാല്‍ കിട്ടാവുന്നത് ഏഴുവര്‍ഷം തടവാണ്. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 (1) (ഡി) എന്ന വകുപ്പുകള്‍ പ്രകാരം കോഴവാങ്ങി എന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് കേസ്. ആരോപണത്തിന്മേല്‍ അതിവേഗ പരിശോധനക്കാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. വിജിലന്‍സിന് മുന്നിലെത്തിയ 29 പേരില്‍ ഒന്‍പതുപേര്‍ മാണി പണംവാങ്ങുന്നത് കണ്ടതായി മൊഴി നല്‍കിയിട്ടുമുണ്ട്.

ആരോപണം ഉന്നയിച്ച ബിജു രമേശ് സ്വന്തം അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ പിന്‍വലിച്ചിട്ടുമുണ്ട്. അടച്ച ബാറുകള്‍ തുറക്കാന്‍ മാണി ആവശ്യപ്പെട്ടത് അഞ്ചു കോടി രൂപയാണത്രെ. സംസ്ഥാനത്ത് കൈക്കൂലി കേസില്‍ പ്രതിയാകുന്ന ആദ്യമന്ത്രിയാണ് ബുദ്ധിരാക്ഷസനെന്ന് കരുതപ്പെട്ടിരുന്ന കെ.എം. മാണി.

ഇപ്പോള്‍ ക്വാറി ഉടമകളില്‍നിന്നും മാണി 10 കോടി വാങ്ങിയെന്ന പുതിയ ആരോപണവുമായും ബിജു രമേശ് രംഗത്തിറങ്ങിയിട്ടുണ്ട്.

മൈദ ലോബിയില്‍നിന്നും കൈക്കൂലിവാങ്ങി മൈദക്ക് നികുതി ഒഴിവാക്കിയെന്നാണ് മറ്റൊരു ആരോപണം. മാണിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷിച്ചെങ്കില്‍ മാത്രമേ അന്വേഷണത്തിന് വിശ്വാസ്യത ഉണ്ടാകുകയുള്ളൂ.

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

പുതിയ വാര്‍ത്തകള്‍

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.