കള്ളനെ കയ്യോടെ പിടികൂടിയിട്ടും മുഖ്യപ്രതി കെ.എം. മാണി രാജിവെക്കാന്‍ തയ്യാറാകുന്നില്ല. കള്ളന്മാരുടെ രാജാവായ മുഖ്യമന്ത്രി അഴിമതിക്കാരനായ കെ.എം. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകുന്നില്ല. കോഴവാങ്ങി കയ്യില്‍ വെച്ചിരിക്കുന്ന മാണിയെ അറസ്റ്റ് ചെയ്യാനോ തൊണ്ടി മുതല്‍ കണ്ടെടുക്കാനോ തയ്യാറാകുന്നില്ല. കള്ളന്മാരും കൊള്ളക്കാരും അഴിമതിക്കാരും ഭരണത്തിലിരിക്കുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. കള്ളന്മാരുടെ ഭരണത്തില്‍ അവരുടെ നിയമങ്ങളും ഇംഗിതങ്ങളും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കും. ഇതുപോലെ കെ.എം. മാണി ഉടന്‍ രാജിവെക്കണം.
കോഴവാങ്ങിയ മാണിയെ ഉടന്‍ അറസ്റ്റ് ചെയ്യണം. കെ.എം. മാണിയില്‍ നിന്ന് തൊണ്ടിമുതല്‍ ഉടന്‍ പോലീസ് പിടിച്ചെടുക്കണം.മദ്യമുതലാളിമാരില്‍ നിന്നും മാണി കോഴവാങ്ങിയെന്ന് തെളിഞ്ഞു. വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും കേസെടുക്കുകയും ചെയ്തിരിക്കുന്നു. നാണവും മാനവും അവശേഷിക്കുന്നുണ്ടെങ്കില്‍ കെ.എം. മാണി ഉടന്‍ രാജിവച്ച് അന്വേഷണം നേരിടണം. കോഴവാങ്ങിയ മാണിയെ അറസ്റ്റ് ചെയ്യാനും തൊണ്ടിമുതല്‍ കണ്ടെടുക്കാനും പോലീസ് തയ്യാറാകണം. ജനാധിപത്യത്തെയും പാരമ്പര്യത്തേയുംപ്പറ്റി ഗിരിപ്രഭാഷണം നടത്തുന്ന മാണി ജനാധിപത്യത്തിന്റെ ബാലപാഠങള്‍ പോലും അംഗികരിക്കാന്‍ തയ്യാറാകുന്നില്ലായെന്നത് അത്യന്തം അപലപനീയമാണ്.
നാരായണന്‍ വെളിയങ്കോട്
അഴിമതി ആരോപണവിധേയര്‍ രാജിവച്ച് അന്വേഷണം നേരിടണം എന്ന ഒരു നല്ല കീഴ്‌വഴക്കം തുടങ്ങിവെക്കാനെങ്കിലും കെ.എം. മാണി രാജിവെക്കണം. ഇപ്പോള്‍ ഇത് ഒരു ആരോപണം മാത്രമല്ല. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടത്തിയിട്ടുണ്ട്. ആ സ്ഥിതിക്ക് രാജി വെക്കുക എന്നത് ഒരു മാന്യത മാത്രമാണ്. ‘പല നാള്‍ കള്ളന്‍ ഒരുനാള്‍ പെടും’ എന്ന ചൊല്ല് ചുമ്മാ ഉണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല.
പ്രകാശ് വാളകം
















