കോതമംഗലം: ബ്ലോക്ക് പ ഞ്ചയാത്ത് പ്രസിഡന്റ് കോതമംഗലം ബ്ലോക്ക് പട്ടികജാതി ഓ ഫീസറെ അസഭ്യവാക്കുകള്‍ പറ ഞ്ഞ് മാനസികമായി പീഡിപ്പിച്ചതായും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി.
ഇന്നലെ ഉച്ചയ്‌ക്ക് ചേര്‍ന്ന പട്ടികജാതി വികസന ഓഫീസറുടെയും പ്രമോട്ടറുടെയും യോ ഗത്തിന് ശേഷമാണ് സംഭവം. കോതമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ദീപജോര്‍ജ്ജാണ് എറണാകുളം ജി ല്ലാ പട്ടികജാതി ഓഫീസര്‍ക്കും കോതമംഗലം പോലീസിലും പരാതി നല്‍കിയിട്ടുള്ളത്. യോഗത്തില്‍ തന്നോട് കയര്‍ ത്ത് സംസാരിച്ചതായും യോഗാവസാനം തന്റെപ്രായം ചോദിക്കുകയും പ്രായം പറയാന്‍ വിസമതിച്ച തന്നോട് പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന് പറഞ്ഞ് അസഭ്യവാക്കുക ള്‍ പറഞ്ഞതായും പുറത്ത് പോ കാന്‍ ആജ്ഞാപിക്കുകയും പുറ ത്ത് പോകാന്‍ തുനിഞ്ഞ തന്നെ കസേരയോടുകൂടി വലിച്ച് താഴെയിട്ട് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായും പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഉചിതചമായ നടപടി സ്വീകരിക്കണമെന്നും കോ തമംഗലം പോലീസ് അറിയിച്ചു. സംഭവത്തില്‍ വിവിധ സം ഘടനകള്‍ വ്യാപകമായി പ്രതിഷേധം രേഖപ്പെടുത്തുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്‌ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
















