Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനം ഇന്ന് മുതല്‍:ആശയസമരത്തിന്റെ സുവര്‍ണപാതയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 10:06 pm IST
in Vicharam

കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തെ ദേശിയോന്മുഖമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 32-ാം വാര്‍ഷിക സമ്മേളനം ഇന്നുമുതല്‍ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് സര്‍വ്വകലാശാല കാമ്പസില്‍വച്ച് നടക്കുന്നു. മാറിയ ദേശീയ സാഹചര്യത്തില്‍ നടക്കുന്ന ഈ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. ദേശീയവീക്ഷണത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന കേരളത്തിന്റെ ബൗദ്ധിക മണ്ഡലം ഇന്ന് ഒരു മാറ്റത്തിന്റെ വക്കിലാണ്. ഇടതു-വലതു ആദര്‍ശങ്ങളെ വര്‍ഗ്ഗീയ മുന്നണികളുടെ പിന്‍ബലത്തില്‍ പ്രതിഷ്ഠിച്ച് കേരളത്തെ ദേശീയ മനസ്സില്‍നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് ലോകത്തിന്റെ പരാജയത്തോടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയും കേരളത്തെ വേട്ടയാടുകയാണ്. മാത്രമല്ല, കേരളം ചില നിലപാടുകളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. 1977ല്‍ അടിയന്തിരാവസ്ഥയ്‌ക്ക് എതിരായി രാജ്യമെമ്പാടും ജനങ്ങള്‍ വിധി എഴുതിയപ്പോഴും 2014ല്‍ അഴിമതി ഭരണത്തിനെതിരായി രാജ്യംമുഴുവനും ജനവിധിയിലൂടെ അണിനിരന്നപ്പോഴും കേരളം പുറംതിരിഞ്ഞുനിന്നു. ജനാധിപത്യത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും കേരളം ഉത്കണ്ഠപ്പെടുന്നില്ല എന്നത് ഗുരുതരമായ പ്രശ്‌നമാണ്. വര്‍ഗ്ഗീയതയും വിഭാഗീയതയും ജനാധിപത്യബോധത്തെ തച്ചുടയ്‌ക്കുന്നതരത്തില്‍ പ്രബലമായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിന്റെ സാംസ്‌കാരികമണ്ഡലം ഒരു തിരുത്തല്‍ ശക്തിയാകാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രത്തെ പ്രസക്തമാക്കുന്നത് ഈ ഒരു പശ്ചാത്തലമാണ്.

ആശയസംവാദത്തിലൂടെ പുതിയൊരു ബൗദ്ധിക ഭൂമിക സൃഷ്ടിച്ച് രാഷ്‌ട്രത്തിന് ദിശാബോധം നല്‍കുന്ന പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന ഭാരതീയ വിചാരകേന്ദ്രം പ്രമുഖ ചിന്തകനായ പി. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ 1982ലെ വിജയദശമിദിനത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായി ജന്മം കൊള്ളുന്നത്. രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിനായുള്ള പഠനഗവേഷണ സ്ഥാപനം എന്ന നിലയിലാണ് വിചാരകേന്ദ്രം കേരളത്തിന്റെ ബൗദ്ധികരംഗത്ത് തുടക്കം കുറിക്കുന്നത്. വൈദേശിക ചിന്താധാരകളുടെ അതിപ്രസരം കേരളമനസ്സിനെ ഭാരതീയ ചിന്താപദ്ധതികളില്‍നിന്ന് അകറ്റിയ ഒരു കാലഘട്ടത്തിലാണ് ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാത്രമല്ല, ഇവിടെ രാഷ്‌ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ദേശവിരുദ്ധ ചിന്താധാരകള്‍ക്ക് ഏറെ സ്വാധീനവുമുണ്ട്.

അതുകൊണ്ടുതന്നെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ദൗത്യം ഏറെ ശ്രമകരമായിരുന്നു. വസ്തുതകളെ തമസ്‌കരിക്കാനും വൈകാരികത സൃഷ്ടിച്ചും വര്‍ഗ്ഗീയത ആരോപിച്ചും ജനമനസ്സുകളെ ദേശീയധാരയില്‍നിന്ന് അകറ്റിനിര്‍ത്താനും സംഘടിത ശക്തികള്‍ വിജയിച്ചിരുന്നു എന്ന വസ്തുതയും എടുത്തുപറയേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തില്‍ ദേശീയ ചിന്താപദ്ധതികള്‍ക്കെതിരായി സൃഷ്ടിച്ച വന്‍മതില്‍ തകര്‍ക്കാനും സമൂഹമനസ്സിനെ രാഷ്‌ട്രോന്മുഖമാക്കാനും ബൗദ്ധിക മേഖലയില്‍ ഒരു പുതിയ സംസ്‌കാരത്തിന് തുടക്കംകുറിക്കാനുമാണ് ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം ആ രംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്. രാജ്യത്തെ മൂന്ന് പ്രമുഖ സര്‍വ്വകലാശാലകളുടെ അംഗീകാരമുള്ള പഠനഗവേഷണസ്ഥാപനമാണ് ഇന്ന് ഭാരതീയ വിചാരകേന്ദ്രം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ബൗദ്ധികരംഗത്ത് വമ്പിച്ച ചലനം സൃഷ്ടിക്കാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസത്തിനു ബദലായി ഏകാത്മമാനവദര്‍ശനത്തെ അവതരിപ്പിച്ചുകൊണ്ട് പ്രത്യയശാസ്ത്രരംഗത്ത് നടത്തിയ ചുവടുവയ്‌പ് എടുത്തുപറയേണ്ടതാണ്. രാജ്യത്തെ കമ്മ്യൂണിസ്റ്റു കോട്ടകള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലായത് ഈ ആശയപ്രചാരണത്തിലൂടെയാണ്. ഭാരതീയ ദര്‍ശനങ്ങളും കര്‍മ്മപദ്ധതികളും മൂല്യങ്ങളും വര്‍ത്തമാനകാല സാഹചര്യത്തിന് അനുയോജ്യമാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞു.

ശ്രീനാരാണയഗുരുവും മറ്റു സാമൂഹിക പരിഷ്‌കര്‍ത്താക്കളും തുടക്കം കുറിച്ച സാമൂഹിക നവോത്ഥാന പ്രക്രിയയുടെ ആത്മാവ് തിരിച്ചറിഞ്ഞ് പുനരാവിഷ്‌കരിക്കാനും ഭാരതീയ വിചാരകേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ഭഗവത്ഗീതാപ്രഭാവത്തില്‍ ആറാടിക്കാനും അതിലൂടെ സമൂഹത്തിന് ദിശാബോധം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. ഭാരതീയ സാമ്പത്തിക വീക്ഷണവും ശാസ്ത്രശാഖകളും സമൂഹത്തിന് സുപരിചിതക്കമാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ചരിത്രത്തെ വികൃതമാക്കി രാഷ്‌ട്രത്തിന്റെ ആത്മാഭിമാനം തകര്‍ത്ത ചരിത്രരചനാ പദ്ധതികള്‍ ചോദ്യംചെയ്യപ്പെട്ടു.

രാജ്യംനേരിടുന്ന ആന്തരികവും വൈദേശികവുമായ വിപത്തുകള്‍ ചര്‍ച്ചാവിഷയമാക്കി. ഭീകരവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്തുന്ന പഠനങ്ങള്‍ നടത്തി. കേരളത്തിന് പുതിയൊരു വികസന സംസ്‌കാരം മുന്നില്‍ വച്ചു. മതേതരത്വത്തിന്റെ കപടമുഖവും മതകേന്ദ്രീകൃത വ്യക്തിനിയമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും നടത്തി. വ്യത്യസ്ത വീക്ഷണങ്ങളെ ഒരേവേദിയില്‍ അവതരിപ്പിച്ച് ബൗദ്ധികരംഗത്ത് പുതിയൊരു ജനാധിപത്യസംസ്‌കാരത്തിന് തുടക്കം കുറിക്കാനും ഭാരതീയ വിചാരകേന്ദ്രത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭാരതീയ വിചാരകേന്ദ്രം സമാനതകളില്ലാത്ത പ്രസ്ഥാനമായി ഇന്ന് കേരളത്തില്‍ നിലകൊള്ളുകയാണ്.

(ഭാരതീയ വിചാരകേന്ദ്രം

വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.