തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പോള്‍വാള്‍ട്ട് മത്സരത്തിനിടെ മുള ഒടിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്.
വയനാട് പനങ്കണ്ടി ജിഎച്ച്എസ്എസിലെ നവനീതിനാണ് പരിക്കേറ്റത്. കാര്യവട്ടം എല്‍.എന്‍.സി.പിയില്‍ രാവിലെ 8.15നാണ് സംഭവം.
ബസില്‍ ഇത്രയുംദൂരം മുള കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ കായികവേദിയില്‍ നിന്ന് ലഭിച്ച മുളയുമായാണ് നവനീത് മത്സരത്തിനിറങ്ങിയത്.
മത്സരത്തില്‍ മൂന്നാം ശ്രമത്തിനിടെയാണ് മുള ഒടിഞ്ഞത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കി നവനീതിനെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കിന്റെ ആഴം വിശദമായ പരിശോധനയ്ക്കു ശേഷമേ അറിയാനാകൂ. കഴിഞ്ഞദിവസം പോള്‍വാള്‍ട്ട് മത്സരത്തിനിടയിലും ഓട്ടമത്സരത്തിനിടയിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
















