തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ മുഹമ്മദ് അഫ്‌സലിന് ട്രിപ്പിള്‍ സ്വര്‍ണം.
സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററിലാണ് ഇന്ന് അഫ്‌സല്‍ സ്വര്‍ണം നേടിയത്. നേരത്തെ 5,000, 1,500 മീറ്ററുകളില്‍ അഫ്‌സല്‍ സ്വര്‍ണം നേടിയിരുന്നു.
അഫ്‌സലിന്റെ അവസാനത്തെ സ്‌കൂള്‍ കായിക മേളയിലാണ് സുവര്‍ണ നേട്ടം കൈവരിച്ചിരിക്കുന്നത്.
















