ഇവര്‍ 400 മീറ്റര്‍ റിലേയിലെ വിജയികള്‍ : ജൂനിയര്‍ ഗേള്‍സ് 400 മീറ്റര്‍ – പാലക്കാട് ടീം, ജൂനിയര്‍ ബോയ്സ് 400 മീറ്റര്‍ എറണാകുളം ടീം, സബ് ജൂനിയര്‍ ഗേള്‍സ് 400 മീറ്റര്‍ – കോഴിക്കോട്
തിരുവനന്തപുരം: ഫോട്ടോഫിനിഷില്‍ മേളയിലെ വേഗപ്പക്ഷിയായ ഡൈബി സെബാസ്റ്റ്യന്‍ വീണ്ടും പറന്നപ്പോള്‍ പിറന്നത് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 100 മീറ്റര്‍ ഹഡില്‍സില്‍ പുതിയ റെക്കോര്‍ഡ്. 2012 ല്‍ വണ്ണപ്പുറം എസ്എന്എംഎച്ചഎച്ച്എസിലെ ആര്യ.ടി.എസ് സ്ഥാപിച്ച 14.70 എന്ന മീറ്റ് റെക്കോര്‍ഡാണ് 14.07ആയി ഡൈബി തിരുത്തിക്കുറിച്ചത്. ഒപ്പം സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 4ഃ100 റിലേയില്‍ സ്വര്‍ണ്ണവും.
വിജയവാഡയില്‍ വച്ചുനടന്ന ജൂനിയര്‍ ദേശീയ കായികമേളയില്‍ ഹഡല്സ്സില് സ്വര്‍ണ്ണം ഡൈബിക്കുതന്നെ ആയിരുന്നു. ദേശീയ തലത്തില്‍ ജൂനിയര്‍ വിഭാഗത്തിലെ ഹഡില്സിലേയും ഹൈജംപിലേയും ഡൈബിയുടെ റിക്കോര്‍ഡ് ഇതുവരേയും ആരും തിരുത്തിക്കുറിച്ചിട്ടുമില്ല.
റിലേമത്സരത്തില്‍ കോട്ടയം ജില്ലയ്ക്ക് വേണ്ടി അവസാന അംഗമായാണ് വേഗപക്ഷി പറന്നത്. 100 മീറ്റിലെ അതേ വേഗതയില്‍ പറന്നതോടെ മറ്റ് ടീമുകള്‍ പിന്തള്ളപ്പെടുകയായിരുന്നു.നാളെ ഹൈജംപിലും ഡൈബി മത്സരിക്കുന്നുണ്ട്. അതിലും മികച്ച പ്കടനം കാഴ്ചവയ്ക്കാനുകുമെന്ന പ്രതീക്ഷയിലാണ് ഡൈബി.
ഇടുക്കി പുലമറ്റം പാതിരപ്പുരയിടത്തുവീട്ടില് വിമുക്തഭടനായ ദേവസ്യയുടേയും ബീനയുടേയും മകളാണ് ഡബി.ജൂലി.എഫ്.ജെ. മന്നാനിയാണ് ഡൈബിയുടെ പരിശീലകന്. വിജയവാഡയിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്രെ ആഹ്ലാദത്തിലാണ് ഡൈബി.
















