Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെയും നിറം പച്ചതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 10:22 pm IST
in Vicharam

അഴിമതിവിരുദ്ധ ദിനത്തില്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ നിയമസഭയെ വിറപ്പിച്ച് മുസ്ലിംലീഗിന്റെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നു. മുന്‍മന്ത്രി ഗണേഷ് കുമാര്‍ ഉയര്‍ത്തിയ അഴിമതിയാരോപണം പ്രത്യേകിച്ച് സൂരജ് പിഡബ്ല്യുഡി വകുപ്പില്‍ നടത്തിയ അഴിമതി കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍, ലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കിയിരിക്കുകയാണ്.

സൂരജ് പൊതുമരാമത്ത് വകുപ്പില്‍ നടത്തിയ അഴിമതിയുടെ ഞെട്ടലില്‍നിന്നും കേരളം വിമുക്തമാകാനിരിക്കെ ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പിലെ ജീവനക്കാരായ നിസാമുദ്ദീന്‍, അബ്ദുള്‍ റഷീദ്, അബ്ദുള്‍ റഹിം എന്നിവര്‍ക്കെതിരെയാണ് ഗണേഷ് കുമാര്‍ അഴിമതിയാരോപിച്ചത്. മറ്റൊരു മന്ത്രിയുടെ പേരും വെളിപ്പെടുത്താനുണ്ടെന്നും ഗണേഷ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളം ഇന്ന് അഴിമതിയുടെ സ്വന്തം നാടാണ്. അനാക്കോണ്ട സര്‍പ്പം ഇരയെ ഭക്ഷിക്കുന്നതുപോലെ അഴിമതി സര്‍പ്പം കേരളത്തെ വിഴുങ്ങുകയാണ്. ജനങ്ങള്‍ക്ക് ഏതുകാര്യം സാധിക്കണമെങ്കിലും കൈക്കൂലി കൊടുക്കേണ്ട ഗതികേടിലാണ്.

സംസ്ഥാനത്തെ മൂവായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ പതിനൊന്ന് ഐഎഎസ്, അഞ്ച് ഐപിഎസ്, നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരും വിജിലന്‍സ് അന്വേഷണം നേരിടുന്നു. സെക്രട്ടറിയേറ്റും മന്ത്രിസഭയും ഒരുപോലെ അഴിമതിക്കടിമപ്പെടുമ്പോള്‍ അഴിമതിരാജ് രൂപപ്പെടുക സ്വാഭാവികം.

കൂട്ടുകക്ഷിഭരണം നിലനിര്‍ത്താന്‍ മുസ്ലിംലീഗിന്റെ സഹകരണം അനിവാര്യമായതാണ് ആ കക്ഷി കേരളത്തെ അഴിമതിയില്‍ മുക്കുന്നതിനിടയാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി പ്ലസ്ടു കോഴ്‌സുകള്‍ കൂട്ടാന്‍ തന്ത്രം മെനഞ്ഞതും അഴിമതി ലക്ഷ്യമിട്ടാണ്. ഈ മന്ത്രിയെ പ്രീണിപ്പിക്കാന്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഏതറ്റംവരെയും പോകുമെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇതിനുപുറമെയാണ് സ്വന്തം മണ്ഡലത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ലീഗ് മന്ത്രിമാര്‍ മലപ്പുറത്തിനുവേണ്ടി കൂടുതല്‍ സ്‌കൂള്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിസമരം 61 ദിവസം കഴിഞ്ഞിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടില്ല.

മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കാണ്ടാമൃഗക്കൂടായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഗണേഷ് കുമാര്‍ പറഞ്ഞതില്‍ പുതുമയില്ലെന്ന് ജനത്തിനറിയാം. മന്ത്രിമാരുടെ പിഎകളും ഓഫീസില്‍ ചുറ്റിത്തിരിയുന്നവരും നിയമപ്രകാരം ബുദ്ധിമുട്ടായ കാര്യങ്ങള്‍പോലും സാധിച്ചെടുക്കുന്നത് കൈക്കൂലി വാങ്ങിയും കൈക്കൂലി കൊടുപ്പിച്ചുമാണ്. പെണ്ണും പണവും രാഷ്‌ട്രീയത്തില്‍ സ്ഥിരം സാന്നിധ്യമാണെന്ന് സരിതാ നായരും രുക്‌സാനയും മറ്റും തെളിയിച്ചുകഴിഞ്ഞതാണ്. ബാര്‍കോഴ വിവാദത്തില്‍ ഉയര്‍ന്ന കോടികളുടെ കൈക്കൂലി ആരോപണം പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാരോപണം അപ്രസക്തമാക്കി മന്ത്രി മാണിയെ രക്ഷപ്പെടുത്തി. മുസ്ലിംലീഗ് സര്‍വകലാശാലകളെ അഴിമതിവത്ക്കരിക്കുക മാത്രമല്ല, വര്‍ഗീയവത്ക്കരിക്കുകയും ചെയ്തു. കേരളത്തില്‍ ഇപ്പോഴുള്ളത് അഴിമതി സര്‍വകലാശാലകളാണ്. അഴിമതി നടത്തുക മാത്രമല്ല, അഴിമതി എങ്ങനെ നടത്താമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ലീഗുകാര്‍ക്കും മറ്റും യഥേഷ്ടം വിഹരിരിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്.

ഈവിധം അഴിമതി അഴിഞ്ഞാടുന്നതില്‍ ജനം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നല്ലേ? കാരണം അവര്‍ തന്നെയാണല്ലോ ‘കാര്യസാധ്യത്തിന് കൈമടക്ക്’ എന്ന ശൈലി ആവിഷ്‌ക്കരിച്ചത്. എന്തിനും ഏതിനും സമരംചെയ്യുന്ന മലയാളി പക്ഷേ സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ, അഴിമതിക്കെതിരെ സമരപാതയില്‍ ഇറങ്ങുന്നില്ല. ഇന്ന് എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ അഴിമതി എല്ലാവരെയും പൊതിഞ്ഞിരിക്കുന്നു. പാവങ്ങളെ സഹായിക്കാനുള്ള സപ്ലൈകോപോലും അഴിമതി നടത്തുന്നു. തമിഴ്‌നാട്ടില്‍നിന്നും കീടനാശിനിയടിച്ച പച്ചക്കറിയും രോഗംബാധിച്ച കോഴികളെയും അറുക്കാനുള്ള മാടുകളെയും വ്യാജചാരായവുമെല്ലാം കടത്തുന്നത് ചെക്‌പോസ്റ്റുകളില്‍ അഴിമതി നടത്തിയാണ്. ക്വാറിമാഫിയയും മണല്‍ മാഫിയയും ഭൂമാഫിയയും ഉദ്യോഗസ്ഥ മാഫിയയും അഴിമതി സാമൂഹിക വ്യവസ്ഥിതിയാക്കി മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ വേരറുക്കാതെ കേരളത്തില്‍ അഴിമതി നിലയ്‌ക്കുകയില്ല. പക്ഷേ സാക്ഷരത നേടിയ കേരളജനതയ്‌ക്ക് പൊതുഅവബോധവും നിയമസഭാ സാക്ഷരതയും കുറവാണ്. സ്വന്തം കാര്യം നേടിയെടുക്കുന്നതില്‍ മാത്രം ജാഗ്രത പുലര്‍ത്തുന്നവര്‍ ഭരിക്കുന്നവരെ ഗണേഷ് കുമാര്‍ പറയുന്നപോലെ കാട്ടുപോത്തുകളാക്കുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പ്രതികരണശേഷിയില്ലാത്ത ജനങ്ങള്‍ക്കുതന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.