കോതമംഗലം: പക്ഷിപ്പനി ഭീതിയെതുടര്‍ന്ന് കോഴി കര്‍ഷകര്‍ പ്രതിസന്ധിയിലായി. കോതമംഗലം താലൂക്കില്‍ കോഴികൃഷിയെമാത്രം ആശ്രയിച്ചുകഴിയുന്ന നിരവധികുടുംബങ്ങള് കഷ്ടത്തിലായിരിക്കുന്നത്. 45 ദിവസം കൂടുമ്പോള്‍ കോഴികളെകൊണ്ടുപോകാറുള്ള വന്‍കിട ഫാം ഉടമകള്‍ കോഴികളെ എടുക്കാത്ത അവസ്ഥയില്‍ ചെറുകിട കര്‍ഷകര്‍ കോഴികളെ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ്.
കിലോയ്ക്ക് 50രൂപയില്‍ താഴെ വിലയിടിഞ്ഞ സാഹചര്യത്തില്‍ വന്‍നഷ്ടമാണ് കൃഷിക്കാര്‍ക്ക് ഉണ്ടാകുന്നത്. പക്ഷിപ്പനി വാര്‍ത്തവന്നതോടെ കോഴികളുടെ വില കുത്തനെ ഇടിയുകയായിരുന്നു. ബാങ്ക്ലോണെടുത്ത് കോഴിഫാം തുടങ്ങിയവരാണ് മേഖലയിലെ ഭൂരിപക്ഷം കോഴികര്‍ഷകരും. ജില്ലയ്ക്ക് വെളിയിലേയ്ക്കും മറ്റുസംസ്ഥാനങ്ങളിലേയ്ക്കും കോഴികളെ കൊണ്ടുപോകുന്നതിനും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കോഴിമുട്ടയും കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നതിനുള്ള വിലക്ക് തങ്ങളുടെ ഈപ്രതിസന്ധി മാസങ്ങളോളം നിലനില്‍ക്കുമെന്ന ആശങ്കയിലാണ് കോഴികര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: