Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹാരിസണിന്റെ കയ്യേറ്റഭൂമി ഭൂരഹിതര്‍ക്ക് നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 10:10 pm IST
in Vicharam

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി സംസ്ഥാനത്ത് അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയിരിക്കുന്നത് 62,598 ഏക്കര്‍ ഭൂമിയാണ്. ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് കാണിച്ച് സര്‍ക്കാര്‍ ഹാരിസണിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ഭൂമിയാണ് ഹാരിസണിന്റെ കൈവശമുള്ളത്. കേരളം ഇന്ന് ഭൂമാഫിയയുടെ കൈയിലാണ്. ഭൂരഹിതരായവര്‍ ഒരു കൂരവയ്‌ക്കാന്‍ സ്ഥലമില്ലാതെ വഴിയോരത്ത് കിടക്കേണ്ടിവരുമ്പോള്‍, അനേകം ഭൂരഹിതര്‍ പലയിടങ്ങളിലും സമരത്തിലായിരിക്കുമ്പോള്‍, മൂലമ്പിളളിയില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ നല്ലൊരുശതമാനം വഴിയാധാരമായി തുടരുമ്പോള്‍ ഹാരിസണ്‍ കമ്പനി തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് തങ്ങളുടെ കൈയേറ്റം ന്യായീകരിക്കുന്നത്.

ഹാരിസണ്‍ വിറ്റ 10005 ഏക്കര്‍ സ്ഥലം ഇപ്പോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യത്തിന്റെ ഉത്തരവുപ്രകാരം സര്‍ക്കാരിനേറ്റെടുക്കാം. അമ്പനാട്ട് എസ്റ്റേറ്റ്, തെന്മല തോട്ടം, റിയാ റിസോര്‍ട്ട് ആന്റ് പ്രോപ്പര്‍ട്ടീസ്, ഇടുക്കി കൊക്കയാറിലെ ബോയ്‌സ് എസ്റ്റേറ്റ്, ശാന്തന്‍പാറയിലെ ഗൂഡപ്പാറ തോട്ടം, വയനാട്ടിലെ തൃക്കൈപ്പറ്റ മുതലായ ഹാരിസണ്‍ വിറ്റ സ്ഥലങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാവുന്ന സാഹചര്യമാണ്.

സംസ്ഥാനത്തൊട്ടാകെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്നത്. പുറമ്പോക്ക് എന്നാല്‍ കയ്യൂക്കുള്ളവന്റെ സ്ഥലം എന്നാണ് ഇപ്പോള്‍ മലയാള പരിഭാഷ. ഹാരിസണെപ്പോലെ, അത്ര വിസ്തൃതിയിലല്ലെങ്കിലും ചെറിയ തോതില്‍ പുറമ്പോക്ക് കയ്യേറിയവര്‍ ഇവിടെ ധാരാളമുണ്ട്. എറണാകുളത്തെ മേല്‍ത്തട്ട് വിഭാഗത്തിന്റെ വിഹാരരംഗമായ ഒരു ക്ലബുപോലും പുറമ്പോക്ക് കയ്യേറിയിട്ടുണ്ടത്രെ.

ഹാരിസണ്‍ ഭൂമി വാങ്ങിയത് ബ്രിട്ടീഷ് സ്ഥാപനമായ റബര്‍ പ്രൊഡ്യൂസിംഗ് കമ്പനിയില്‍നിന്നാണ്. ഈ രേഖപോലും വ്യാജമാണെന്ന് പറയപ്പെടുന്നു. നിവേദിത പി.ഹരന്‍ ലാന്റ് റവന്യൂ കമ്മീഷണറായിരിക്കെ നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ ഉടമസ്ഥാവകാശരേഖ വ്യാജമാണെന്ന് തെളിഞ്ഞത്. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയില്‍ പലതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന് സ്‌പെഷ്യല്‍ ഓഫീസറായ എറണാകുളം കളക്ടര്‍ എം.ജി.രാജമാണിക്യവും കണ്ടെത്തിയിരിക്കുന്നു.

ഹാരിസണ്‍ കമ്പനിയുടെ സാമ്പത്തികക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ധനകാര്യകമ്മീഷനെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഹാരിസണ്‍ പ്ലാന്റേഷനില്‍നിന്ന് മരം മുറിച്ചുനീക്കുന്നത് തടഞ്ഞ സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവും കോടതി ശരിവച്ചു. എട്ടു ജില്ലകളിലായി വിവിധ എസ്റ്റേറ്റുകളിലെ മരം മുറിക്കലാണ് ഭൂസംരക്ഷണ നിയമപ്രകാരം തടഞ്ഞത്. ഹാരിസണ്‍ തിരിമറികള്‍ ഏത് വമ്പന്‍ ഭൂമാഫിയയെയും ഞെട്ടിക്കാന്‍ പര്യാപ്തമാണ്. വ്യാജപ്രമാണങ്ങളും രേഖകളും കാണിച്ച് ബാങ്കുകളില്‍നിന്നും കോടികളാണത്രെ കമ്പനി തട്ടിയെടുത്തത്.

ഭൂമി മറിച്ചുവിറ്റും നികുതിവെട്ടിച്ചും തൊഴിലാളികള്‍ക്ക് നിയമാനുസൃത വേതനം നല്‍കാതെയുമാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. വിദേശനാണ്യനിയമവും കമ്പനി ലംഘിച്ചു. കമ്പനിക്കെതിരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അന്വേഷണം നടത്തിവരികയാണ്. കമ്പനി വടക്കന്‍ മലബാറില്‍ 20,000 ഏക്കര്‍ ഭൂമി കൈക്കലാക്കിയതും വിജിലന്‍സ് അന്വേഷണ പരിധിയിലാണ്. സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി കമ്പനി അനധികൃത ബാങ്ക് വായ്‌പയും കൈപ്പറ്റിയെന്നത് അനധികൃത ഭൂമി കയ്യേറ്റംപോലെ ഗുരുതരമായ കുറ്റകൃത്യമാണ്.

ഇപ്പോള്‍ നാലു ജില്ലകളിലെ 30,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത്ര വലിയ ഭൂമി ഏറ്റെടുക്കല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതാദ്യമാണ്. ഇങ്ങനെ ഭൂമി ഏറ്റെടുക്കുമ്പോള്‍ തൊഴിലാളികളുടെ തൊഴില്‍സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് ഉറപ്പുനല്‍കുന്നുണ്ട്. ഭൂമി നിയമപരമായി സര്‍ക്കാരിന് അവകാശപ്പെട്ടതായതിനാല്‍ ഭൂമി വിട്ടൊഴിയണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ നോട്ടീസ് ഹാരിസന് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഭൂരഹിതരായിട്ടുള്ള മൂന്നരലക്ഷം പേര്‍ ഭൂമിക്കായി സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്.

ഹാരിസണ്‍ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ ഭൂമി ഏറ്റെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത ഭൂരഹിതര്‍ക്ക് ഭൂമിനല്‍കാന്‍ സര്‍ക്കാര്‍ കാണിക്കാറില്ല. 2015 അന്ത്യത്തോടെ കേരളത്തില്‍ ഭൂരഹിതര്‍ ഉണ്ടാകില്ലെന്നും ”സീറോ ലാന്‍ഡ്‌ലെസ്” പദ്ധതി അങ്ങനെ വിജയം കൈവരിക്കുമെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ പദ്ധതിപ്രകാരം മൂന്നുസെന്റ് ഭൂമി ലഭിച്ചവര്‍ വെറും രണ്ടായിരം പേരാണ്. ഈ പശ്ചാത്തലത്തില്‍ അനധികൃത കൈയേറ്റഭൂമി അതിവേഗം തിരിച്ചുപിടിക്കുക മാത്രമല്ല ഭൂരഹിതര്‍ക്ക് അത് ഉടന്‍ വിതരണം ചെയ്യുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.