ആലപ്പുഴ: സേനാ മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്ന് വിരമിച്ച സൈനികരുടെ ജില്ലാതല സംഗമം 13ന് ഉച്ചയ്‌ക്ക് രണ്ടിന് നരസിംഹപുരം ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ്, ആര്‍മി ഡന്റല്‍ കോര്‍പ്‌സ്, മിലിട്ടറി നഴ്‌സിങ് സര്‍വീസ് വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവരുടെ കൂട്ടായ്‌മയാണ് സംഘടിപ്പിക്കുന്നത്. ആരോഗ്യമേഖലയില്‍ സാമൂഹ്യസേവന രംഗത്ത് മെഡിക്കല്‍ ക്യാമ്പ്, രക്തദാനം, അവയവദാനം, ആതുരസേവനം, സാന്ത്വന പരിചരണം തുടങ്ങിയ വിവിധ മേഖലകളില്‍ പൂര്‍വസൈനികരെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്‌മ. കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവരുടെ കൂട്ടായ്‌മ 14ന് ഉച്ചയ്‌ക്ക് രണ്ടിന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് 9446364917, 8547405186 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















