Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ക്ഷേത്രങ്ങളിലെ വരുമാനം ഹിന്ദുക്ഷേമത്തിന് വിനിയോഗിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 02:41 pm IST
in Alappuzha

ആലപ്പുഴ: ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഏതാനും ചില ക്ഷേത്രങ്ങളിലെ വരുമാനം മാത്രം ചെലവഴിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ധനസഹായ പദ്ധതികള്‍ വിതരണം ചെയ്യുന്നതിന്റെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.

അട്ടപ്പാടിയില്‍ വനവാസികള്‍  പോഷകാഹാരത്തിന്റെ കുറവു മൂലം മരിക്കുന്നു. ശബരിമലയിലെ വരുമാനത്തിന്റെ ഒരുവിഹിതം അവര്‍ക്കായി ചെലവഴിക്കാന്‍ കഴിയുന്നില്ല. ശബരിമല പൂങ്കാവനത്തിലെ നിരവധി വനവാസികള്‍ കടുത്ത പട്ടിണിയിലും ദുരിതത്തിലുമാണ് കഴിയുന്നത്. അവരെ സഹായിക്കാന്‍ പോലും ക്ഷേത്രത്തിലെ വരുമാനം വിനിയോഗിക്കാന്‍ കഴിയാത്ത ഗതികേടിലാണ് ഹിന്ദുക്കള്‍. ക്ഷേത്രങ്ങളിലെ വരുമാനം ഹിന്ദുക്കളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ ചെലവഴിക്കണം. അതിന് ഇന്നുള്ള വ്യവസ്ഥിതികള്‍ മാറണമെന്നും അവര്‍ പറഞ്ഞു.

ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള ഭൗതിക വളര്‍ച്ചയ്‌ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. എന്നാല്‍ സന്ധ്യാനാമം പോലും ജപിക്കാത്തവരായി നമ്മള്‍ മാറി. ആള്‍ക്കൂട്ടങ്ങളല്ല നമ്മെ നയിക്കേണ്ടത്. ഗുരുവര്യന്മാരാണ് നയിക്കേണ്ടത്. വ്രതം അനുഷ്ഠിക്കാന്‍ പോലും നമ്മള്‍ക്ക് സമയമില്ല. പലതിന്റെയും പേരില്‍ ന്യായീകരണങ്ങള്‍ പറഞ്ഞു വ്രതങ്ങള്‍ എടുക്കുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നമ്മള്‍ മാതൃകയാക്കണം. അമേരിക്കന്‍ പ്രസിഡന്റിന്റെ വിരുന്നു സത്ക്കാരത്തിന് പോലും മോദിയുടെ നവരാത്രി വ്രതത്തെ മുടക്കാന്‍ കഴിഞ്ഞില്ല. പച്ചവെള്ളം മാത്രം കുടിച്ചാണ് അദ്ദേഹം വിരുന്നു സത്ക്കാരത്തില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ കൃത്യമായി അനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ജീവിതത്തില്‍ മുന്നേറാന്‍ കഴിയൂ. മാതാ അമൃതാനന്ദമയി ദേവിയുടെ സ്‌നേഹം ലോകം മുഴുവന്‍ നിറയുകയാണ്. അമ്മയിലൂടെ ഭാരത സംസ്‌കാരം കൂടുതല്‍ ശോഭനമാകുന്നു. അഗതികളും നിരാലംബരും ഇല്ലാത്ത നാടാണ് അമ്മയുടെ ലക്ഷ്യം. ഇതിലേക്ക് നമ്മള്‍ക്ക് ഒരുമിച്ചു മുന്നേറാമെന്നും ടീച്ചര്‍ പറഞ്ഞു.

അമൃതകുടീരം പദ്ധതിയുടെ താക്കോല്‍ദാനവും ടീച്ചര്‍ നിര്‍വഹിച്ചു. അമൃതനിധി പെന്‍ഷന്‍ വിതരണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ നിര്‍വഹിച്ചു. വിഎച്ച്പി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചരി. ഡോ. അമിതാഭ് സ്വാഗതവും എ.ബി. മഹാദേവന്‍ നന്ദിയും പറഞ്ഞു.

അമ്പലപ്പുഴ, കുട്ടനാട് ഉള്‍പ്പെട്ട 2500 പേര്‍ക്ക് അമൃതനിധി പെന്‍ഷനും 500 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാമൃതം സ്‌ക്കോളര്‍ഷിപ്പും 14 പേര്‍ക്ക് അമൃതകുടീരവും നല്‍കും. നിര്‍ദ്ധനരും നിരാശ്രയരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സ്‌ക്കോളര്‍ഷിപ്പു നല്‍കുന്ന പദ്ധതിയാണ് വിദ്യാമൃതം. അഗതികളും വിധവകളുമായ സ്ത്രീകള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ പദ്ധതിയാണ് അമൃതനിധി. വീടുകളില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് അമൃതകുടീരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.