കൊച്ചി: ഭാരതീയ സംസ്കാരത്തിലെ സ്ത്രീ സങ്കല്‍പ്പം അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീയെ ലോകം കച്ചവടച്ചരക്കാക്കി മാറ്റുന്നുവെന്ന് ഡോ. ആര്യാദേവി. ഇന്നത്തെ സ്ഥിതിയില്‍ നിന്നും മാറ്റം വരുത്തി സ്ത്രീയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ദിശ’ എന്ന സ്ത്രീകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സേവിക സമിതിയുടെ സഹപ്രാന്തകാര്യവാഹിക ഡോ. ആര്യാദേവി.
സ്ത്രീയുടെ ശക്തി എന്താണെന്നും അവര്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിആര്‍സിയുടെ മുതിര്‍ന്ന പ്രവര്‍ത്തകയായ ലൂസിപോള്‍ ‘ദിശ’യെക്കുറിച്ച് വിശദീകരിച്ചു. സി. ജി. കമലാകാന്തന്‍ മുഖ്യപ്രഭാഷണം നടത്തി. ‘മട്ടുപ്പാവ് കൃഷിയും അടുക്കളത്തോട്ടവും’ എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ ആര്‍ക്കിടെക്റ്റായ എആര്‍എസ് വാദ്ധ്യാര് സംസാരിച്ചു.
സാമ്പത്തിക വിദഗ്ധയായ സരള പണിക്കര്‍ ‘സാമ്പത്തിക ഭദ്രതയും ഉപഭോഗസംസ്കാരവും’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണംനടത്തി. പ്രമുഖ അഭിഭാഷകയായ ഒ.എം. ശാലീന സ്ത്രീകള്‍ക്കു വേണ്ടിയുള്ള കേന്ദ്രപദ്ധതികളെക്കുറിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി, ജനറല്‍ കണ്‍വീനര്‍ സരിത സന്തോഷ്, കാര്ദര്ശി സ്മിത അബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: