കൊച്ചി: പക്ഷിപ്പനി ഭീതി വ്യാപകമായതോടെ സംസ്ഥാനത്തെ കോഴി-താറാവ് കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 80 ശതമാനത്തോളം കച്ചവടമാണ് നഷ്ടമായിരിക്കുന്നത്. ആലപ്പുഴ,കോട്ടയം ജില്ലകളില്‍ ചിലയിടങ്ങളില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചുവെങ്കിലും വളര്‍ത്തുകോഴികള്‍ക്ക് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.എങ്കിലും കോഴി ഇറച്ചി വിപണനം ഇന്ന് പ്രതിസന്ധിയിലായിരിക്കുകയാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
കിലോയ്ക്ക് 90 രൂപ വിലയുണ്ടായിരുന്ന കോഴി ഇറച്ചി ഇപ്പോള്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉല്‍പ്പാദന ചെലവ് ഉള്‍പ്പെടെ കിലോയ്ക്ക്്് 70 രൂപയോളം കച്ചവടക്കാര്‍ക്ക് മുടക്കുള്ളപ്പോഴും 50 രൂപയ്ക്ക് വില്‍ക്കുന്നത് ്യൂഷ്ടത്തിന് ഇടയാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ 10ലക്ഷത്തോളം കോഴികര്‍ഷകരും കച്ചവടക്കാരും ഇത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. പക്ഷിപ്പനി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള അകാരണമായ ഭീതി അകറ്റുന്നതിനും കോഴികര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനുമായി പഠനക്ലാസും സെമിനാറും സംഘടിപ്പിക്കും.
ഡിസംബര്‍ 1ന് എറണാകുളം ഇടപ്പള്ളി ഹൈവേഗാര്‍ഡന്‍ ഹോട്ടലില്‍ ്യൂനടക്കുന്ന സെമിനാര്‍ പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. സേതുമാധവന് കോഴികളിലെ പക്ഷിപ്പനിയെക്കുറിച്ച് പഠനം ്യൂനടത്തും. കേരള പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി,ജോയിന്റ് സെക്രട്ടറി ടി എസ് പ്രമോദ്, അംഗങ്ങളായ വി ഡി തോമസ്, സി എ ജലീല്‍,ഷാജി മുല്ലക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: