ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആറു മേഖലകളില്‍ കള്ളിങ് പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. കത്തിച്ച താറാവുകളുടെ ചാരം പ്രത്യേകം കുഴിയെടുത്ത് മൂടി വരികയാണ്. ഇതോടനുബന്ധിച്ച് രണ്ടാം ഘട്ടമായി വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനവും ശുചീകരണവും നടത്തും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മന്ത്രി കെ.പി. മോഹനന്‍ ഞായറാഴ്ച ജില്ലയിലെത്തും. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുമായും മറ്റു ജനപ്രതിനിധികളുമായും വിവിധ വകുപ്പുദ്യോഗസ്ഥരുമായും അദ്ദേഹം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
















