Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നിരാലംബര്‍ക്കും കൈത്താങ്ങായി ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:03 pm IST
inAlappuzha

കാന്‍സര്‍ രോഗി ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റും ക്ലാസിക് ഗ്രൂപ്പും സംയുക്തമായി നടത്തിയ ബസ് യാത്ര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. ബിജു ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. നടന്‍ ജയന്‍ സമീപം

ചേര്‍ത്തല: രോഗികള്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങായി ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ്. ഒരുകൂട്ടം നല്ല ചെറുപ്പക്കാരുടെ കൂട്ടായ്‌മയില്‍ 2013 ജനുവരി 12ന് ചേര്‍ത്തല ആഞ്ഞിലിപ്പാലത്ത് രൂപം കൊണ്ട ട്രസ്റ്റ് ഇന്ന് നിരവധി രോഗികള്‍ക്ക് ആശ്രയമാണ്. ജാതി, മത, രാഷ്‌ട്രീയ ചിന്തകള്‍ക്കതീതമായി ആരംഭിച്ച ട്രസ്റ്റിന്റെ ഉദ്ഘാടനം തന്നെ സൗജന്യ വീല്‍ചെയര്‍ വിതരണത്തോടെയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ നിരവധി പേര്‍ക്ക് ഒറ്റത്തവണ ചികിത്സാസഹായം നല്‍കിയും നിത്യരോഗികളായ നിരവധിപേര്‍ക്ക് തുടര്‍ച്ചയായി എല്ലാമാസവും മരുന്നുകള്‍ വിതരണം ചെയ്തും ട്രസ്റ്റ് മാതൃകയായി.

രക്തദാന സേനയുടെ രൂപീകരണവും, അവയവദാന സമ്മതപത്രസ്വീകരണവും, വിവിധ ആശുപത്രികളുടെ സഹായത്തോടെയുള്ള മെഡിക്കല്‍ ക്യാമ്പുംമെല്ലാം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. ഇതു കൂടാതെ അദ്ധ്യയന വര്‍ഷത്തില്‍ നിര്‍ധനരായ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണങ്ങളും വിതരണം ചെയ്തുവരുന്നു.

കഴിഞ്ഞദിവസം ട്രസ്റ്റിന്റെയും, ക്ലാസിക് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ നടത്തിയ ചികിത്സാസഹായ ധനസമാഹരണം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ക്ലാസിക് ഗ്രൂപ്പിന്റെ 13 ബസുകളുടെ ഒരു ദിവസത്തെ കളക്ഷനാണ് രോഗികള്‍ക്കായി മാറ്റി വച്ചത്. 71,603 രൂപയാണ് സമാഹരിച്ചത്. 13 ബസുകളിലെയും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനം ഇതിനായി സംഭാവന ചെയ്തു. നിരവധിയാളുകളാണ് ടിക്കറ്റ് വിലയ്‌ക്ക് പുറമെ അധിക തുക നല്‍കി സംരഭത്തില്‍ പങ്കാളികളായത്. ചികിത്സാ സഹായത്തിനുള്ള നിരവധി അപേക്ഷകളും ലഭിച്ചു കഴിഞ്ഞതായി ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

12 അംഗങ്ങളുള്ള എക്‌സിക്ക്യുട്ടീവ് കമ്മറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. ഇവരുടെ മാസവരുമാനത്തിന്റെ പത്തുശതമാനം ട്രസ്റ്റിനു വേണ്ടി നീക്കിവച്ചാണ് നിര്‍ദ്ധനരുടെ ചികിത്സക്കായി ഇവര്‍ പണം കണ്ടെത്തുന്നത്. നൂറ് അംഗങ്ങളാണ് നിലവില്‍ ട്രസ്റ്റിനുള്ളത്. ഇവരില്‍ നിന്ന് ലഭിക്കുന്ന 25 രൂപ വീതമുള്ള മാസവരിയും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ സമൂഹവിവാഹവും, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കുള്ള അഗതി മന്ദിരവും, മദ്യം- മയക്കുമരുന്ന് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുമെല്ലാം ആശ്രയം ത്തിന്റെ ലക്ഷ്യങ്ങളാണ്. സാമ്പത്തികം വലിയൊരു പ്രശ്‌നമായി മുന്നിലുണ്ടെങ്കിലും മനുഷ്യത്വം മരവിക്കാത്തവര്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. എസ്.പി. സുനില്‍ പ്രസിഡന്റും ഇ.ഡി. മൈക്കിള്‍ സെക്രട്ടറിയുമായുള്ള നേതൃത്വം ഇതിനായുള്ള പ്രയത്‌നത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.