Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 655-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 08:01 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: ആര്‍ക്കാണോ ആഹ്ലാദം ആഹ്ലാദമല്ലാതെയും ദുഃഖം ദുഖമല്ലാതെയും ഇരിക്കുന്നത്, അയാള്‍ പ്രബുദ്ധനാകുന്നു. സുഖാനുഭവങ്ങളില്‍ മുഴുകുമ്പോഴും ആരുടെ ഹൃദയമാണോ കലുഷമല്ലാത്തത് അയാള്‍ പ്രബുദ്ധന്‍. ശുദ്ധബോധത്തിലും വിഷയപ്രപഞ്ചത്തിലും ഒരുപോലെ അഭിരമിക്കുന്നവന്‍ മുക്തന്‍.

രാമന്‍ ചോദിച്ചു: അങ്ങ് പറഞ്ഞു മുക്തപുരുഷന്‍ ആഹ്ലാദത്തില്‍ ആഹ്ലാദിക്കുകയോ ദുഖത്തില്‍ ദുഖിക്കുകയോ ചെയ്യുന്നില്ല എന്ന്. അങ്ങിനെയുള്ളയാളില്‍ ചേതനയുണ്ടോ? അയാളില്‍ ആര്‍ദ്രതയുണ്ടാകുമോ ?

വസിഷ്ഠന്‍ തുടര്‍ന്നു: അയാളുടെ അവബോധം പൂര്‍ണ്ണമായും ബോധത്തില്‍ മഗ്‌നമായിരിക്കുന്നതിനാല്‍ അയാള്‍ സുഖാനുഭവം വ്യതിരിക്തമായി അറിയുന്നില്ല. അറിയണമെങ്കില്‍ അതിനയാള്‍ പ്രത്യേകിച്ചു പരിശ്രമിക്കണം. അയാള്‍ ബോധത്തില്‍ അഭിരമിക്കുന്നു. അയാളിലെ സംശയങ്ങള്‍ക്ക് അറുതിയായിക്കഴിഞ്ഞു. വിവേകവിജ്ഞാനങ്ങള്‍ അയാളുടെ ലോകവ്യവഹാരങ്ങളില്‍ അനിഛാപൂര്‍വം ചാരുതയേറ്റുന്നു.

നിദ്രയിലെന്നപോലെ തോന്നിയെന്നാലും അയാള്‍ പൂര്‍ണ്ണമായും ഉണര്‍ന്നു പ്രബുദ്ധതയില്‍ എത്തിയിരിക്കുന്നു; അയാള്‍ ആനന്ദലഹരിയില്‍ ആറാടുന്നു. അയാള്‍ പരമപദം പ്രാപിച്ചിരിക്കുന്നു.

ചടുലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലോകത്തിന്റെ ‘സ്വാദ്’ അയാളില്‍ ഇനിയില്ല. അനുനിമിഷം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ അനിഛാപൂര്‍വ്വം അയാള്‍ നിര്‍വഹിക്കുന്നു. പ്രബുദ്ധന്‍ ആത്മാവില്‍, അല്ലെങ്കില്‍ ബോധത്തില്‍ വിശ്രാന്തിയടഞ്ഞിരിക്കുന്നതിനാല്‍ അയാള്‍ കര്‍മ്മനിരതനാണെങ്കിലും ലോകരുടെ കാഴ്‌ച്ചയില്‍ അയാള്‍ പ്രശാന്തസുഷുപ്തിയിലാണ്. വാസ്തവത്തില്‍ അയാള്‍ ചൈതന്യവത്തോ ചൈതന്യരഹിതമോ അല്ല.

അവരെ ‘ഉറങ്ങുന്നവര്‍’ എന്ന് വിളിക്കാന്‍ കാരണം ലോകമെന്ന കാഴ്ച അവരെ സംബന്ധിച്ച് ഒരുനീണ്ട സ്വപ്‌നം മാത്രമാണ്. അതവര്‍ ചേതനാരഹിതരായതുകൊണ്ടല്ല. അജ്ഞാനിക്ക് ഇരുട്ട് നിറഞ്ഞ രാത്രിഎന്നതുപോലെയുള്ള സത്യത്തിന്റെ, പരമപ്രശാന്തിയില്‍ അഭിരമിക്കുന്നതിനാല്‍ അവര്‍ നിദ്രയിലാണെന്ന് പറയുന്നു. മാത്രമല്ല അജ്ഞാനിയുടെ ‘ലോകത്തില്‍’ പ്രബുദ്ധനു താല്‍പ്പര്യമേതുമില്ല. അവര്‍ ആത്മാവില്‍ സദാ അഭിരമിക്കുന്നതിനാല്‍ അവര്‍ ചേതനാരഹിതരല്ല. അവര്‍ എല്ലാ ആകുലതകള്‍ക്കും അതീതരാണ്.

ഈ സംസാരത്തില്‍ അലഞ്ഞു വലഞ്ഞ്, എല്ലാ വിധത്തിലുമുള്ള സുഖദുഖങ്ങളും അനുഭവിച്ച് ജീവന്‍ അതിന്റെ സൗഭാഗ്യത്താല്‍ ഒടുവിലൊരു മഹാത്മാവിനെ കണ്ടെത്തുന്നു. ആ സത്സംഗം അതിനെ സംസാര സാഗരതരണത്തിനു സഹായിക്കുന്നു. ശയ്യയില്ലാതെയാണെങ്കില്‍പ്പോലും അയാള്‍ ശാതനായി ഉറങ്ങുന്നു. ഇവിടെ കര്‍മ്മങ്ങളില്‍ വ്യാപൃതനായി വര്‍ത്തിച്ചാലും അയാള്‍ ദീര്‍ഘനിദ്രയുടെ പ്രശാന്തി ആസ്വദിക്കുന്നു. എത്ര അത്ഭുതകരം! ഈ നിദ്രയെ കലുഷമാക്കാന്‍ യാതൊന്നിനുമാവില്ല.

“കണ്ണ് തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഈ ലോകത്തെ ‘കാണാത്തവന്‍’ ശരിയ്‌ക്കും ലഹരിപിടിച്ച അവസ്ഥയിലാണ്. അയാള്‍ ദീര്‍ഘനിദ്രയുടെ ആനന്ദം ആസ്വദിക്കുന്നു.” പൂര്‍ണ്ണമായും നിറവിലെത്തിയതിനാല്‍ അയാളില്‍ ലോകമെന്ന ധാരണപോലും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അയാള്‍ അമൃതപാനം ചെയ്ത് പൂര്‍ണ്ണ വിശ്രാന്തിയടഞ്ഞിരിക്കുന്നു. സുഖാനുഭവങ്ങളില്‍ നിന്നെല്ലാം അതീതമാണ് അയാളിലെ ആഹ്ലാദം. യാതൊരുവിധമായ ആസക്തികളും ആഗ്രഹങ്ങളും അയാളില്‍ ഇല്ല. ഓരോ അണുവിലും വിശ്വമടങ്ങിയിരിക്കുന്നു എന്നയാള്‍ക്കറിയാം.

അയാള്‍ ഒന്നും ‘ചെയ്യുന്നില്ല’ എങ്കിലും അയാള്‍ സദാ കര്‍മ്മനിരതനായിരിക്കുന്നു. ഈ ലോകമെന്ന കാഴ്ചയ്‌ക്ക് സ്വപ്‌നസമാനമായ ഉണ്മയാണുള്ളതെന്ന് തികഞ്ഞ ബോധ്യത്തോടെയാണയാള്‍ പ്രശാന്തനായി സുഷുപ്തിയുടെ ആനന്ദത്തില്‍ നിലകൊള്ളുന്നത്. അയാളുടെ ബോധം ആകാശത്തിനേക്കാള്‍ വികസ്വരമത്രേ. പരമമായ ആത്മാന്വേഷണത്തിലൂടെ ജ്ഞാനമാര്‍ജ്ജിച്ച് നിര്‍മ്മലാകാശത്തില്‍ ഒരു നീണ്ട സ്വപ്‌നം കാണുന്നതുപോലെ അയാള്‍ ജീവിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.