Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍ കോളേജ് മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 11:05 pm IST
in Thrissur

തൃശൂര്‍: മന്ത്രി വാക്കുപാലിച്ചില്ല. ഗവ.മെഡിക്കല്‍ കോളേജിലേക്കുള്ള റെയില്‍വെ മേല്‍പ്പാലത്തില്‍ ഇന്നു മുതല്‍ ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജനങ്ങളുടെ സമരം നിര്‍ത്തുന്നതിന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നേരത്തെ നല്‍കിയ ഉറപ്പാണ് പാഴായത്. ഇന്നു രാവിലെ ഏഴുമുതല്‍ ടോള്‍ പിരിവ് തുടങ്ങും. ടോളിനെതിരെ വ്യാപകപ്രതിഷേധമുയരുന്നുണ്ട്.

ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരരംഗത്തുണ്ട്. നേരത്തെ ടോള്‍ ബൂത്ത് തകര്‍ക്കുക വരെ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ ഇടപെടല്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള റോഡായതിനാല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാമെന്നും ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാട് സര്‍ക്കാരിനുണ്ടാവില്ലെന്നുമാണ് മന്ത്രി ഉറപ്പു നല്‍കിയിരുന്നത്. മന്ത്രിയുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ അത്താണി മേല്‍പ്പാലത്തിലും ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരമാനിച്ചിരുന്നു. ഇവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ശക്തമാക്കിയ സന്ദര്‍ഭത്തിലാണ് വടക്കാഞ്ചേരി മേല്‍പ്പാല ഉദ്ഘാടന വേദിയില്‍വച്ച് മുഖ്യമന്ത്രി ടോള്‍ പിരിവ് തീരുമാനം റദ്ദാക്കിയത്. തൃശൂര്‍ നഗരമടക്കം ജില്ലയുടെ തെക്കന്‍ മേഖലയില്‍ നിന്നുള്ള ആയിരക്കണക്കിന് രോഗികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇതുവഴിയെത്തുന്നത്. അതേസമയം മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഒരു പാലത്തിലെ ടോള്‍ പിരിവ് റദ്ദാക്കിയിട്ടുണ്ട്. ഇതേ പേരില്‍ രണ്ടാമത്തെ പാലത്തിലെ ടോള്‍ പിരിവും വേണ്ടെന്ന് വയ്‌ക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

10 കോടി രൂപയില്‍ ഒതുങ്ങി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വെളപ്പായ പാലത്തെയും ഒഴിവാക്കുന്നതെന്ന ഉറപ്പാണ് അന്ന് മന്ത്രി നല്‍കിയിരുന്നത്. അതേസമയം, 15.2 കോടി രൂപ ചെലവിട്ടാണ് വെളപ്പായ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അസി.മാനേജര്‍ പറഞ്ഞത്.

നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് ലഭ്യമായിരുന്നില്ലെന്നും ഹെഡ്‌കോയില്‍ നിന്ന് കടമെടുത്താണ് പാലം പണിതതെന്നും അദ്ദേഹം പറഞ്ഞു. വായ്‌പ തിരിച്ചടയ്‌ക്കാന്‍ ടോള്‍ പിരിക്കുകയല്ലാതെ നിര്‍വാഹമില്ല. വെള്ളിയാഴ്ച മുതല്‍ പിരിവ് ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ടു-ത്രീ വീലര്‍ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കും. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് അഞ്ച് രൂപയും ഇരുവശത്തേക്ക് 7.50 രൂപയും ബസുകള്‍ക്ക് ഒരു ദിവസത്തേക്ക് 15 രൂപയും ഒരു മാസത്തേക്കാവുമ്പോള്‍ 450 രൂപയുമാണ് ഈടാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

India

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

Kerala

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

Spiritual

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

പുതിയ വാര്‍ത്തകള്‍

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.