Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പക്ഷിപ്പനിക്കെതിരെ ജാഗ്രത വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:27 pm IST
in Vicharam

ഭീതിജനകമായ ഒരു അസുഖംകൂടി നമ്മെ ആശങ്കയിലാഴ്‌ത്താന്‍ ഇടയാക്കിയിരിക്കുന്നു. നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചിരുന്ന പക്ഷിപ്പനി എന്ന ബേഡ്ഫഌ ആണ് കേരളത്തിലെ ചില പ്രധാന ജില്ലകളില്‍ പടര്‍ന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

പക്ഷികളില്‍ നിന്ന് പക്ഷികളിലേക്കും മൃഗങ്ങളില്‍നിന്ന് മൃഗങ്ങളിലേക്കുമാണ് ആദ്യഘട്ടങ്ങളില്‍ വൈറസ് പടര്‍ന്നുപിടിച്ചിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ അത് മനുഷ്യനെയും ആക്രമിക്കാന്‍ ശക്തി പ്രാപിച്ചിരിക്കുന്നു എന്നതാണ് ഗൗരവതരമായ കാര്യം. ഇതിന്റെ ഭീതിജനകമായ സ്ഥിതിവിവരക്കണക്കുകള്‍ നേരത്തെ തന്നെ വെളിപ്പെട്ടിരുന്നു.

ഒരുവേള ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അതു സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ അത്ര സാരമുള്ളതായി ആരും കണ്ടിരുന്നുമില്ല.

ഇപ്പോള്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രോഗത്തിന്റെ വൈറസുകള്‍ നഖമാഴ്‌ത്തിത്തുടങ്ങിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താറാവുകളെ വളര്‍ത്തുന്നത് ഈ പറഞ്ഞ ജില്ലകളിലാണെന്നതാണ് ഏറെ ഭീതിയുണര്‍ത്തുന്ന വസ്തുത. സൂചിത ജില്ലകളില്‍ അടുത്തിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.

കാലാവസ്ഥാമാറ്റം മൂലം ഇത്തരം പ്രതിഭാസം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു കര്‍ഷകരും ബന്ധപ്പെട്ട അധികൃതരും. എന്നാല്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി പരീക്ഷണശാലയില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

കൂട്ടത്തോടെ വിറച്ചുവീഴുന്ന താറാവുകള്‍ അധികം വൈകാതെ ചത്തുപോവുകയായിരുന്നു. വന്‍ സാമ്പത്തിക നഷ്ടമാണ് ഈ ജില്ലകളില്‍  ഇതുമൂലം ഉണ്ടായിട്ടുള്ളത്. ആകെ ആശ്രയമായ ഒരു തൊഴില്‍ മേഖലയുടെ തകര്‍ച്ച ദൂരവ്യാപകമായ പ്രത്യാഘാതമാണ് കര്‍ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

അപകടകരമായ രോഗത്തിന്റെ അടിവേരുകള്‍ അറുത്തു മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നമാവുമെന്നതില്‍ തര്‍ക്കമില്ല. വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ശക്തമായ ഏകോപനംകൊണ്ടു മാത്രമേ ഈ പകര്‍ച്ചവ്യാധി പൂര്‍ണമായി തടയാനാവൂ. പക്ഷിപ്പനിയാണെന്ന സ്ഥിരീകരണത്തോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഈ ജില്ലകളില്‍ നിതാന്തജാഗ്രതയ്‌ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്.

രോഗബാധിത പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം വൈറസുകളെ അങ്ങനെയേ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുകയുള്ളൂവത്രെ. താറാവുമുട്ട, മാംസം എന്നിവ പാകം ചെയ്ത് ഭക്ഷിക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിലും കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.

ശുചീകരണത്തിന്റെ കാര്യത്തില്‍ ഏറെ പിന്നാക്കവും മറ്റുള്ളവയില്‍ മുന്നാക്കവുമായ സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ഏതസുഖത്തിന്റെ വൈറസുകള്‍ക്കും നിര്‍ബാധം പെറ്റുപെരുകാനുള്ള അവസരം ഇവിടെയുണ്ട്. പകര്‍ച്ചവ്യാധികള്‍ വന്‍ ഭീഷണിയായി നമുക്കുമുമ്പില്‍ പ്രത്യക്ഷപ്പെടാനുള്ള കാരണവും മറ്റൊന്നല്ല. ആരോഗ്യകാര്യത്തില്‍ നാം അഹങ്കരിക്കുന്നതല്ലാതെ പ്രായോഗികമായി ചെയ്യേണ്ടതുപോലും യഥാസമയം ചെയ്യാറില്ല.

പക്ഷിപ്പനി പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുകഴിഞ്ഞാലുള്ള അവസ്ഥ ഇത്തരം അന്തരീക്ഷത്തില്‍ എങ്ങനെയൊക്കെയാവുമെന്നത് പറയാനാവില്ല.

1997ലാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടര്‍ന്നത്. ലോകാരോഗ്യസംഘടനയുടെ പഠനവിഭാഗം ഇതുസംബന്ധിച്ച് വിശദമായിത്തന്നെ ഗവേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിലെ ഹോങ്കോങ്ങിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക് പടര്‍ന്നത്. അന്ന് ഒട്ടേറെ പേര്‍ മരണത്തിന് കീഴടങ്ങി. പിന്നീട് ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തേക്കും അത് പടര്‍ന്നു.

2003ലും 2004ലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും രോഗമെത്തി. പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയാല്‍ സമയത്തിനെ വെല്ലുന്ന തരത്തിലായിരിക്കും അതിന്റെ പോക്ക്.

പക്ഷിപ്പനി പോലെ പേടിക്കേണ്ട മറ്റൊരു രോഗമാണ് എബോളയും. ഈ രോഗത്തിന് കൃത്യമായ മരുന്നും വാക്‌സിനുമില്ല എന്നതാണ് ഏറ്റവും ഗുരുതരമായ വസ്തുത.

രോഗം പിടിപെട്ടാല്‍ 30 മുതല്‍ 90 ശതമാനംവരെ രോഗികള്‍ ഗുരുതരാവസ്ഥയില്‍ ആവും. വളരെവേഗം പടരുന്ന ഒരസുഖമായി എബോള മാറിക്കഴിഞ്ഞു. വിദേശത്തുനിന്നു വരുന്നവരില്‍ നിന്ന് എളുപ്പം പടര്‍ന്നുപിടിക്കാവുന്ന ഒരസുഖമാണ് എബോള. ഇതുവരെ ഇവിടെ എത്തിയിട്ടില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്.

വ്യക്തിശുചിത്വവും പരിസരശുചിത്വവും അങ്ങേയറ്റം പരിപാലിക്കുന്നതിലൂടെ ഒരു പരിധിവരെ ഏതസുഖവും പടരുന്നത് ഇല്ലാതാക്കാം. ഇക്കാര്യത്തില്‍ തുടരുന്ന അനാസ്ഥ എല്ലാതരത്തിലും കഷ്ടനഷ്ടങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ടു തന്നെ ജാഗ്രതയോടെയുള്ള നീക്കവും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പും അനിവാര്യമാണ്.

പേടിച്ച് പിന്മാറുന്നതിനെക്കാള്‍ അറിഞ്ഞ് നേരിടുന്നതാണ് ഉത്തമമായിട്ടുള്ളത്. പക്ഷിപ്പനി നേരിടുന്നതിന്റെ ഭാഗമായി വന്‍തോതില്‍ താറാവുകളെയും മറ്റും കൂട്ടക്കുരുതിക്കിരയാക്കുമ്പോള്‍ കര്‍ഷകരുടെ കണ്ണീരിന്റെ വിലയും അധികൃതര്‍ മനസ്സിലാക്കണമെന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.