Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വളര്‍ത്തുപക്ഷികളെ മൂന്ന് ദിവസത്തിനകം നശിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:14 pm IST
in Alappuzha

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ താറാവ് അടക്കമുള്ള പക്ഷികളെ മൂന്നു ദിവസത്തിനുള്ളില്‍ നശിപ്പിക്കും. പക്ഷികളെ ശാസ്ത്രീയമായി സംസ്‌കരിക്കും. തടയുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്നതിന് 50,000 രൂപ വരെ വിനിയോഗിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ആലപ്പുഴ നഗരസഭ നെഹ്‌റു ട്രോഫി വാര്‍ഡ് ഭഗവതിപ്പാടം, നെടുമുടി, പുറക്കാട്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ മാത്രമാണ് പക്ഷിപ്പനി ബാധിതമായി നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവിടം കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. അതോടൊപ്പം മറ്റു സ്ഥലങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരാതിരിക്കാന്‍ മുന്‍കരുതലെടുക്കേണ്ടതുണ്ട്. ദ്രുതകര്‍മ സംഘത്തിനുള്ള പ്രതിരോധമരുന്നും മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡിസ്‌പെന്‍സറികളിലും പ്രതിരോധമരുന്നു ലഭ്യമാക്കിയിട്ടുണ്ട്.

രോഗബാധയുള്ള സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങും. സ്ഥലങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളുടെ വില്‍പ്പനയും കടത്തും പാടില്ല. ഇത് നിരീക്ഷിക്കുന്നതിന് പൊലീസ്-റവന്യൂ-മോട്ടോര്‍വാഹന വകുപ്പുകളെയും വെറ്ററിനറി ഡോക്ടര്‍മാരെയും ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പക്ഷികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്നു പരിശോധിച്ച് എല്ലാ ദിവസവും കളക്ടര്‍ക്കും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം.

താറാവു കൃഷിയുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിരോധ മരുന്നു നല്‍കും. രോഗം മനുഷ്യനിലേക്ക് പകര്‍ന്നിട്ടില്ല. ആശങ്കപ്പെടേണ്ട സ്ഥിതിയില്ല.  മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന് ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും സഹകരണം വേണം. രോഗലക്ഷണമുള്ള താറാവുകളെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയോ ചത്തവയെ സ്വയം സംസ്‌കരിക്കുയോ ചെയ്യരുത്. വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ ദ്രുതകര്‍മസംഘമെത്തി ശാസ്ത്രീയമായി സംസ്‌കരിക്കും.

വെറ്ററിനറി സര്‍വകലാശാലയുടെ സഹകരണത്തോടെ എല്ലാ പഞ്ചായത്തുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തും. ലഘുലേഖ വിതരണം ചെയ്യും. ജില്ലാഭരണകൂടവും മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. താറാവുകള്‍ ചാകുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും തകഴി, ചമ്പക്കുളം എന്നിവിടങ്ങളില്‍ രോഗബാധ കണ്ടെത്തിയിട്ടില്ല. അതതു പഞ്ചായത്തിലെ ജനപ്രതിനിധികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.