വാഷിംഗ്‌ടെണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ രാജിവെച്ചു.വിദേശ നയങ്ങളിലുണ്ടായ വീഴ്ചയെ തുടര്‍ന്ന് ചക് ഹെഗലിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിക്കുകയായിരുന്നു. ഹെഗലിന്‍െ്‌റ രാജി പ്രസിഡന്റ് ബറാക് ഒബാമ സ്ഥിരീകരിച്ചു.
സ്ഥാനമേറ്റ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കൂന്നതിന് മുമ്പാണ് ഹേഗല്‍ പുറത്താകുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി സന്ധിയിലെത്തുന്നതിലും ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ മുന്നേറ്റം തടയുന്നതിലും അമേരിക്ക നേരിട്ട പരാജയത്തിന് ഹെഗലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ഹെഗലിനാകുന്നില്ലെന്ന് ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഡമോക്രാറ്റുകള്‍ വിമര്‍ശിച്ചിരുന്നു.
2013 ന്റെ തുടക്കത്തിലാണ് ചക് ഹെഗല്‍ പ്രതിരോധ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഐസിസിനെതിരായി തന്ത്രപരമായ യുദ്ധനയങ്ങള്‍ രൂപീകരിക്കുന്നതു മുന്‍നിര്‍ത്തിയാണ് സെക്രട്ടറിതലത്തില്‍ ഒബാമ അഴിച്ചുപണി നടത്താനൊരുങ്ങുന്നതെന്നാണ് സൂചന.
മുന്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറി മിഷേല്‍ ഫ്‌ളോര്‍നോയിയോ മുന്‍ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറോ ഹെഗലിന് പകരം പ്രതിരോധ സെക്രട്ടറി സ്ഥാനത്തെത്തുമെന്നാണ് സൂചന.
















