Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നു: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:05 pm IST
inKollam

അഞ്ചല്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. പ്രഥമ വെളിനല്ലൂര്‍ ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍. മണ്ഡലകാലം ആരംഭിക്കുന്നതിനുമുമ്പ് നടത്തിയ അവലോകനയോഗങ്ങള്‍ മുഴുവന്‍ പാഴ്‌വേലകളായി മാറി. വൃശ്ചികം ഒന്നിനു തന്നെ അയ്യപ്പന്‍മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമരം ചെയ്യേണ്ടിവന്നു. നിലയ്‌ക്കല്‍ ഇടത്താവളത്തില്‍ കക്കൂസുകള്‍ തുറന്നുകൊടുത്തില്ല. തുറന്നവയില്‍ വെള്ളവും ഉണ്ടായിരുന്നില്ല.

പതിനേഴോളം റോഡുകള്‍ ശബരിമലപ്പാതയായി പ്രഖ്യാപിച്ചതില്‍ ഒന്നുപോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതില്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നു. ഭണ്ഡാരങ്ങള്‍ സ്ഥാപിക്കുന്നതിലും അയ്യപ്പന്‍മാരെ എങ്ങനെയൊക്കെ ചൂഷണം ചെയ്യണമെന്നതിലുമായിരുന്നു അവലോകനമെന്ന് ടീച്ചര്‍ കുറ്റപ്പെടുത്തി. അയ്യപ്പന്‍മാര്‍ വിശന്നു വലയുമ്പോള്‍ ആഹാരം നല്‍കാത്ത ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തുന്ന സംഘടനകളെ വിലക്കുകയായിരുന്നു.

ഒരു ദിവസം കഞ്ഞിവയ്‌പിന് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കി. ഇവിടെ ഉമ്മന്‍ ചാണ്ടിയല്ല ഔറംഗസീബാണ് ഭരണം നടത്തുന്നതെന്ന് തോന്നിപ്പോകുമെന്ന് അവര്‍ പറഞ്ഞു.

സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും സക്കാത്ത് നല്‍കുന്ന വ്യവസായികള്‍ക്കും എട്ട് ജി ആനുകൂല്യം നല്‍കുമ്പോഴാണ് ഹിന്ദുവിന് പിഴ നല്‍കി പരിഹസിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണം നടത്താമെന്ന് സത്യവാങ്മൂലം കൊടുത്ത സര്‍ക്കാരിന് ഭണ്ഡാരത്തിലാണ് കണ്ണ്.

നാലമ്പത്തിനകത്ത് അടി നടത്തി ചോരവീഴ്‌ത്തിയ ദേവസ്വം മെമ്പര്‍മാര്‍ വാഴുന്ന നാടാണിതെന്ന് ഗുരുവായൂര്‍ ദേവസ്വത്തെ പരാമര്‍ശിച്ച് ടീച്ചര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഹിന്ദുവിനെതിരാണെന്ന് തെളിയിച്ചുകൊണ്ട് ശബരിമല സ്‌പെഷ്യല്‍ സര്‍വീസും നിര്‍ത്തലാക്കി. ഹജ്ജിനു പോകുന്നവര്‍ക്ക് പ്രത്യേക ടെര്‍മിനലുകളുള്ള നാടാണിത്. ഡീസല്‍-പെട്രോള്‍ വിലയ്‌ക്ക് വൃശ്ചികം ഒന്നിനുതന്നെ ടാക്‌സ് ഏര്‍പ്പെടുത്തി. മണ്ഡലകാലം എത്തുമ്പോള്‍ കസ്തൂരിരംഗന്റെയും മുല്ലപ്പെരിയാറിന്റെയും പേരില്‍ അയ്യപ്പഭക്തന്‍മാര്‍ക്കെതിരെ പടനയിക്കുന്നവരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്നും അവര്‍പറഞ്ഞു.

ആദിവാസികള്‍ മരിച്ചടങ്ങാനും അന്തിയുറങ്ങാനും നില്‍പ്പുസമരം നടത്തുമ്പോള്‍ സിപിഎം മറൈന്‍ ഡ്രൈവില്‍ വ്യഭിചാരസമരത്തിന് കൊടിനാട്ടുകയാണ്. ആദിവാസി സഹോദരങ്ങള്‍ അട്ടപ്പാടിയില്‍ പിടഞ്ഞു മരിക്കുമ്പോള്‍ സഭയ്‌ക്ക് കോടിക്കണക്കിന് രൂപയുടെ ഭൂമി പതിച്ചു നല്‍കുകയാണ് സര്‍ക്കാര്‍. ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിനെതിരെ ബദല്‍ ആഘോഷം സംഘടിപ്പിക്കുന്ന സിപിഎം ബദല്‍ നബിദിനാഘോഷം സംഘടിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് ടീച്ചര്‍ വെല്ലുവിളിച്ചു.

ഹിന്ദുഭൂരിപക്ഷ മണ്ഡലത്തില്‍ മാത്രം സിപിഎം തെരഞ്ഞെടുക്കപ്പെടുന്നു.

90 ശതമാനം ഹിന്ദുക്കളുള്ളിടത്ത് എതിരില്ലാതെവോട്ടുകുത്തി മടുത്ത ഹിന്ദു ഇന്ന് ചിന്തിച്ചുതടങ്ങിയിരിക്കുന്നു. ആത്മാഭിമാനം പണയം വെച്ച് ജീവിക്കാന്‍ ഇനി തങ്ങളില്ലെന്ന് പട്ടികജാതി സമൂഹമടക്കമുള്ളവര്‍ ചിന്തിച്ചതിന്റെ ഫലമാണിന്നുള്ള ഹിന്ദു ഉണര്‍വെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. പി.എന്‍.രാജശേഖരന്‍ അധ്യക്ഷനായിരുന്നു.

മഹിളാഐക്യവേദി ബിന്ദുമോഹന്‍, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് പി.ശശിധരന്‍പിള്ള, സംഘടനാസെക്രട്ടറി പുത്തൂര്‍ തുളസി, സഹസംഘടനാസെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ് വടമണ്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് പി.ചന്ദ്രചൂഡന്‍പിള്ള, എസ്.ബിച്ചു തുടങ്ങിയവര്‍ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. രാമചന്ദ്രന്‍പിള്ള സ്വാഗതവും ഹരിലാല്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.