Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിക്കേസില്‍ ഖാലിദ സിയയെ വിചാരണ ചെയ്യാമെന്ന് ബംഗ്ലാദേശി സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 01:47 pm IST
inIndia

ഢാക്ക: മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയുടെ അപ്പീല്‍ തള്ളി അവരെ വിചാരണ ചെയ്യാമെന്ന് ബംഗ്ലാദേശി സുപ്രീംകോടതി. ഇതോടെ അഴിമതിക്കേസില്‍ കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടുമെന്ന് തീര്‍ച്ചയായി.

അപ്പീല്‍ കേള്‍ക്കാന്‍ അധികാരപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ഖാലിദയുടെ അപ്പീല്‍ ഹര്‍ജി തള്ളിയത്. ഇതോടെ അവരെ അഴിമതിക്കേസില്‍ വിചാരണ ചെയ്യാനുള്ള തടസ്സങ്ങളെല്ലാം അവസാനിച്ചതായി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഇക്രാമുല്‍ ഹഖ് തുതുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് എം. മുസമ്മല്‍ ഹൊസ്സൈന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവച്ചു കൊണ്ട് കീഴ്‌ക്കോടതിയില്‍ ഖാലിദ വിചാരണയ്‌ക്ക് വിധേയമാകണമെന്ന ഉത്തരവിട്ടത്. കൊല്ലപ്പെട്ട അവരുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ സിയാ ഉര്‍ റഹ്മന്റെ പേരില്‍ നടക്കുന്ന അനാഥാലയത്തിലെ അഴിമതി സംബന്ധിച്ചാണ് കേസ്.

സമാനമായ മറ്റൊരു അഴിമതിക്കേസില്‍ കീഴ്‌ക്കോടതിയുടെ കുറ്റാരോപണം ശരിവച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഖാലിദ സിയ സമര്‍പ്പിച്ച ഹര്‍ജിയും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായിട്ടില്ലെന്ന് തുതുല്‍ പറഞ്ഞു. സന്നദ്ധ സംഘടനയായ സിയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലായിരുന്നു ഈ അഴിമതി. 69 കാരിയും രണ്ടു തവണ പ്രധാനമന്ത്രിയുമായ സിയ നടത്തിയ ഈ രണ്ട് ചാരിറ്റബിള്‍ ട്രസ്റ്റുകളും കടലാസ് സംഘടനയായിരുന്നെന്ന് അഴിമതി വിരുദ്ധ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

വ്യാജ ട്രസ്റ്റ് ഉണ്ടാക്കി കോടികള്‍ തട്ടിച്ചെടുത്തെന്ന് 2009ല്‍ അഴിമതി വിരുദ്ധ കമ്മീഷന്‍ ഫയല്‍ ചെയ്ത കേസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധികാര ദുര്‍വിനിയോഗത്തിലൂടെയാണ് ട്രസ്റ്റിന്റെ മറവില്‍ ക്രമക്കേടുകള്‍ നടത്തിയതെന്നും 2011 ല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സിയയുടെ മൂത്ത മകനും ബംഗ്ലാദേശി നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന വൈസ് പ്രസിഡന്റും കൂടിയായ താരീഖ് റഹ്മാന്‍ അടക്കം മറ്റ് ഏഴുപേര്‍ കൂടി രണ്ടു കേസുകളിലും പ്രതികളാണ്.

2014 ലെ പൊതുതെരഞ്ഞെടുപ്പ് ഫലം ബഹിഷ്‌കരിച്ച ഖാലിദ സിയ അവാമി ലീഗിന്റെ പ്രധാനമന്ത്രി ഷെയ്‌ക് ഹസീന ്അഴിമതിക്കേസുകളില്‍ കുരുക്കി തന്നോട് രാഷ്‌ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് ആരോപിച്ചു. കേസുകള്‍ തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.