ഗുര്‍ഗാവോണ്‍: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പിഴവുകളുണ്ടായാല്‍ അതിനോട് ക്ഷമിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
നാവിക സേനയുടെ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് അനാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ഒരു ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. പ്രതിരോധത്തിലെ പിഴവുകള്‍ അകറ്റി നിര്‍ത്തി രാജ്യത്തെ കൂടുതല്‍ പ്രബലമാക്കുകയെന്നതാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ചുമതല- പരീക്കര്‍ വ്യക്തമാക്കി.
ഇന്ത്യ മറ്റൊരു രാജ്യത്തേയും ഭരിച്ചിട്ടില്ല. ആ കാര്യത്തില്‍ ഒരു പരിധി വരെ ചൈനയെ മാത്രമാണ് ഇന്ത്യയോട് ഉപമിക്കാന്‍ സാധിക്കുന്നത്. രാമയാണത്തെ ഉദ്ധരിച്ചും പരീക്കര്‍ ഈ കാര്യത്തെ ഉപമിച്ചു.
രാമായണത്തില്‍ രാമന്‍ ലങ്കയില്‍ പോയി രാവണനുമായി യുദ്ധം ജയിച്ചെങ്കിലും ലങ്ക ഭരിക്കാന്‍ നിന്നിട്ടില്ല. ലങ്ക വിഭീക്ഷണനെ ഏല്‍പ്പിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയ്‌ക്ക് മറ്റുള്ള രാജ്യം ഭരിച്ച ചരിത്രമില്ലെന്ന് വ്യക്തമാണെന്ന് പരീക്കര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പ്രതിരോധത്തെ പ്രബലമാക്കുമെന്നും തന്നെ ഏല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യം താന്‍ നിറവേറ്റുമെന്നും എന്നില്‍ നിന്ന് കൂടുതല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്നും ജനങ്ങളോടായി അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മോദി തന്നെ ഏല്‍പ്പിച്ചത് വളരെയധികം രഹസ്യ സ്വഭാവം വേണ്ട വകുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















