ന്യൂദല്‍ഹി: അടുത്ത പൊതു ബഡ്ജറ്റില്‍ രണ്ടാം തലമുറ പരിഷ്‌കരണ നടപടികളുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
2015-16 വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ആറ് ശതമാനം കടക്കുമെന്നും അതിന് വേണ്ടതായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ മേഖലകളില്‍ വളര്‍ച്ച അനിവാര്യമാണെന്നും അതിന് നയങ്ങളിലെ സ്ഥിരത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരുകളും നടപടികളോട് അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
















