Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രത്തെ ഉന്നതിയിലേക്കു നയിക്കാന്‍ ഭരണാധികാരം മാത്രം പോരാ: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 05:01 pm IST
inIndia

ജയ്‌പൂര്‍:  വിശ്വത്തെ മഹത്തരമാക്കുക (കൃണ്വന്തോ വിശ്വം ആര്യം)  എന്ന ഏക ലക്ഷ്യമാണ് ഭാരതത്തിനു മുന്നിലുള്ളതെന്നും സമാജത്തെ സുദൃഢമാക്കാതെ കേവലം ഭരണാധികാരം കൈമുതലാക്കി രാഷ്‌ട്രത്തെ ഉന്നതിയിലേക്ക് എത്തിക്കുക സാധ്യമല്ലെന്നും രാഷ്‌ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വത്തെ മഹത്തരമാക്കാനുള്ള ഭാരതത്തിന്റെ പരിശ്രമം നൂറ്റാണ്ടുകളായി നടന്നുവരുന്നു. ഇതിനിടെ പലപ്രതിബന്ധങ്ങളും നേരിട്ടു. ഈ പ്രതിബന്ധങ്ങളെയൊക്കെ തരണം ചെയ്യുവാനും  രാഷ്‌ട്രത്തെ പരംവൈഭവത്തിലേക്ക് നയിക്കാനും ഡോക്ടര്‍ജി സംഘസ്ഥാപനം നടത്തി.

ശക്തിശാലിയായ രാഷ്‌ട്രത്തിന്റെ നിര്‍മ്മാണത്തിന് സമാജപരിവര്‍ത്തനം കൂടിയേ തീരൂ. സംസ്‌കരിക്കപ്പെട്ട സമാജത്തിനെ ആധാരമാക്കിയാണ് രാഷ്‌ട്രത്തിന്റെ പരംവൈഭവം സാധ്യമാക്കേണ്ടത്. സമാജപരിവര്‍ത്തനത്തിനുള്ള ആദ്യപടി വ്യക്തി നിര്‍മ്മാണമാണ്. സമാജത്തെ സുദൃഢമാക്കാതെ കേവലം ഭരണാധികാരം കൈമുതലാക്കി രാഷ്‌ട്രത്തെ ഉന്നതിയിലേക്ക് എത്തിക്കുക സാധ്യമല്ല. അതിനാല്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന കാര്യമാണ് സംഘം ചെയ്തുകൊണ്ടിരിക്കുന്നത്, അദ്ദേഹം വിശദീകരിച്ചു.

സമാജം, സംഘാടനം, രാഷ്‌ട്രവൈഭവം എന്നിവയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ സത്യസന്ധമായി വാര്‍ത്തകള്‍ സമാജത്തിലേക്കെത്തിക്കാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകണം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്താപ്രചാരാകരെന്ന ചുമതലയില്‍ നിന്നും മാറി വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നവരായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെട്ടുകഥകള്‍ മേമ്പൊടി ചേര്‍ത്ത് ആകര്‍ഷകവും വിശ്വാസയോഗ്യവുമാക്കുകയാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ ആദര്‍ശശാലികളായിരുന്നു.

തുറന്നസമീപനവും സമര്‍പ്പണഭാവവും ജീവിതമൂല്യങ്ങളും അവര്‍ക്ക് കൈമുതലായുണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം മാധ്യമങ്ങളുടെ മട്ടുംഭാവവും മാറി. മത്സരം വര്‍ദ്ധിച്ചെങ്കിലും ആരോഗ്യകരമായിരുന്നില്ല. അഹിതകരമായ വാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങളില്‍ എന്നും പ്രാമുഖ്യം. വ്യക്തികള്‍ക്കും സമാജത്തിനും പ്രേരണാദായകമായ വാര്‍ത്തകള്‍ തുലോം കുറവാണ്. ദേശീയചിന്തകള്‍ക്കും സദ്‌വാര്‍ത്തകള്‍ക്കും മാധ്യമങ്ങള്‍ പ്രഥമപരിഗണന നല്‍കണമെന്നും ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

ജേര്‍ണലിസം വിഭാഗം മേധാവി പ്രൊഫ. സഞ്ജീവ് ഭാനാവത്, പ്രാന്തപ്രചാരക് ശിവ്‌ലഹരി, പ്രാന്തപ്രചാര്‍ പ്രമുഖ് മഹേന്ദ്ര സിംഹള്‍, വിശ്വസംവാദ കേന്ദ്രം സംയോജകന്‍ വിവേക് കുമാര്‍, പ്രതാപ് യൂണിവേഴ്‌സിറ്റി മാധ്യമ ജേര്‍ണലിസം മേധാവി ഡോ. യോഗേഷ് ശര്‍മ്മ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.