Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഒന്നുമറിയാത്തതുപോലെ, എല്ലാമറിഞ്ഞ് ഷൈനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:06 pm IST
inThrissur

തൃശൂര്‍: കണിമംഗലത്ത് വൃദ്ധദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തുകയും ഗൃഹനാഥന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ പോലീസും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. പ്രൊഫഷണല്‍ തമിഴ് കവര്‍ച്ചാസംഘങ്ങളെയും പ്രാദേശിക ഗുണ്ടകളെയും കേന്ദ്രീകരിച്ച് നടന്ന അന്വേഷണം ചെന്നെത്തിയത് അയല്‍ക്കാരിയിലേക്ക്. നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികളുടെ പേരുകള്‍ പുറത്തറിഞ്ഞപ്പോള്‍ നാട്ടുകാരിലും അമ്പരപ്പ് വ്യാപിച്ചു. കുടുംബവുമായി അടുത്ത ബന്ധമുള്ള അയല്‍വീട്ടിലെ ഷൈനിയാണ് കാമുകന്റെ സഹായത്തോടെ കവര്‍ച്ച ആസൂത്രണം ചെയ്തത്.

കണിമംഗലം വേലുപ്പറമ്പില്‍ വീട്ടില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ ഭാര്യ ഷൈനി, കാമുകന്‍ മനോജ്, ഷൈനിയുടെ 17 വയസുള്ള മകന്‍, 16 വയസുള്ള കൂട്ടുകാരന്‍ എന്നിവരെ തൃശൂര്‍ സിറ്റി പോലീസ് മേധാവി ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തതോടെയാണ് കവര്‍ച്ചയുടെയും കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്.

ആര്‍ക്കും സംശയംതോന്നാത്ത വിധത്തിലായിരുന്നു ഷൈനിയുടെ പെരുമാറ്റം. കവര്‍ച്ച നടത്തിയ ശേഷം ഈ വീട്ടിലേക്ക് ആദ്യം ഓടിയെത്തിയതും പരിക്കേറ്റു കിടന്നിരുന്ന ദമ്പതിമാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതുമൊക്കെ ഷൈനിയായിരുന്നു. പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും മുന്നിട്ടു നിന്നത് ഷൈനിയാണ്. വിന്‍സന്റിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോഴും ഇവര്‍ ഏറെ ദു:ഖം പ്രകടിപ്പിച്ചു. മോഷ്ടാക്കള്‍ക്ക് പണമോ സ്വര്‍ണമോ എടുത്തുകൊണ്ടുപോയാല്‍ പോരെ ഇങ്ങിനെ ആളുകളെ കൊല്ലണോ എന്നും ഷൈനി പലരോടും പറഞ്ഞിരുന്നു.

പരിക്കേറ്റ വിന്‍സന്റിനെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മകനോട് നിര്‍ദ്ദേശിച്ചതും ഷൈനിയാണ്. ലില്ലി ടീച്ചറുടെ കരച്ചില്‍ കേട്ടാണ് താന്‍ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് ഷൈനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പോലീസിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധമായിരുന്നു ഷൈനിയുടെ പെരുമാറ്റം. എന്നാല്‍ തെളിവുസഹിതം പോലീസ് ചോദ്യം ചെയ്തതോടെ ഷൈനി എല്ലാം തുറന്ന് പറയുകയായിരുന്നു.

പെട്ടെന്ന് പണം കണ്ടെത്തുന്നതിനായാണ് ഷൈനി കാമുകനെയും മകനെയും കൂട്ടി കവര്‍ച്ചക്കിറങ്ങിയത്. വിധവയായ ഷൈനിയും മനോജും ഏഴ് വര്‍ഷത്തോളമായി അത്താണിയിലും മറ്റും പാര്‍ട്ണര്‍ഷിപ്പ് ആയി ഹോട്ടല്‍, തുണിക്കട ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് സാമ്പത്തിക പരാധീനതയില്‍ പെട്ട ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. അയല്‍വാസികളായ ലില്ലി ടീച്ചറും ഭര്‍ത്താവ് വിന്‍സന്റുമായി നല്ല ബന്ധത്തിലായിരുന്ന ഷൈനി തന്നെയാണ് പദ്ധതി പ്ലാന്‍ ചെയ്തത്.

ഷൈനിയുടെ പിന്തുണയും പ്രേരണയും മൂലം മനോജ് ഷൈനിയുടെ മകന്റെയും മകന്റെ കൂട്ടുകാരന്റെയും സഹായത്തോടെ കവര്‍ച്ച നടപ്പാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. മനോജിനെ ഒല്ലൂരില്‍ നിന്നും ഷൈനിയെ കണിമംഗലത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.