ഐസ്‌വാള്‍: മിസോറാമില്‍ ഭൂചലനം. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം മിസോറാമിന്റെയും മ്യാന്‍മറിന്റെയും അതിര്‍ത്തി ഗ്രാമങ്ങായ ഖാവ്ബങിലും ഖാവ്ഹയിലും അനുഭവപ്പെട്ടു.
ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സ്‌റ്റേറ്റ് ജിയോളജി ആന്റ് മിനറല്‍ റിസോഴ്‌സസ് ഡയറക്ടര്‍ എച്ച്. ലാലന്‍മാവിയ പറഞ്ഞു.
















