Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കായലോര-കടലോര ഭൂമികള്‍ അന്യാധീനപ്പെടുത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 10:05 pm IST
in Vicharam

കടലോരത്തും കായലോരത്തും പരമ്പരാഗത മത്സ്യബന്ധന സമൂഹത്തിനല്ലാതെ മറ്റാരേയും ഭൂമിവാങ്ങിക്കുവാന്‍ അനുവദിക്കരുത്. തീരദേശത്തെ മത്സ്യപ്രവര്‍ത്തക സമൂഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമികള്‍ പലവിധ പ്രലോഭനങ്ങളാലും തട്ടിയെടുക്കുകയും തുടര്‍ന്ന് അവ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യരക്ഷയെ തുരങ്കം വക്കുന്നതും സാമ്പത്തികഭദ്രതയെ തകര്‍ക്കുന്നതുമായ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ഈ ഭൂമിവാങ്ങലിനു പിന്നില്‍ ആസൂത്രിത നീക്കമാണുള്ളത്. ഇക്കാര്യത്തില്‍ വിദേശശക്തികളുടെ കൈകളുണ്ടോയെന്നുപോലും സംശയിക്കുന്ന സാഹചര്യങ്ങളാണ്. അതിനാല്‍ വനവാസികളുടെ കാര്യത്തില്‍ പ്രത്യേകനിയമം കൊണ്ടുവന്നതുപോലെ മത്സ്യത്തൊഴിലാളികളുടെ ഭൂമി വ്യക്തമായ വ്യവസ്ഥകളില്‍ അവര്‍ക്ക് തിരിച്ചുനല്‍കുവാന്‍ നടപടി സ്വീകരിക്കണം.

വന്‍കിട വ്യവസായശാലകളും കോര്‍പ്പറേറ്റ് മുതലാളിമാരുടെ കെട്ടിടങ്ങളും ഫഌറ്റുകളും ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും തീരദേശ പരിസ്ഥിതിയെ തകിടം മറിക്കുമെന്നുമാത്രമല്ല ദേശീയ സുരക്ഷിതത്വത്തിനു തന്നെ അപകടകരമായി മാറിയിരിക്കുകയാണ്. തീരദേശവാസികളുടെ ധാര്‍മിക മൂല്യങ്ങളെയും ജീവിതരീതിയെയും വരെ ഇത് അപകടത്തിലാക്കുന്നു.  നിര്‍മാണപ്രവര്‍ത്തനങ്ങളെ നിരോധിക്കുന്ന നിയമത്തിലെ വകുപ്പുകള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം.

ആധുനിക സൗകര്യങ്ങളോടുകൂടിയ ഫഌറ്റുകള്‍  തീരദേശങ്ങളില്‍ നിരവധിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമത്തിന്റെ പഴുതും രാഷ്‌ട്രീയ സ്വാധീവുമുപയോഗിച്ച് ഇനിയും അവ ഉയര്‍ന്നുവരാന്‍ സാധ്യതയേറെയാണ്. പലതും ദേശദ്രോഹപ്രവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളാണോയെന്നും സംശയിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കുടുംബങ്ങളിപ്പോള്‍ താമസിച്ചുവരുന്നത്. ഇവരുടെ ഭൂമിയാണ് പലപ്പോഴും പ്രലോഭനത്തിലൂടെ കൈവശപ്പെടുത്തുന്നത്.

സംഘടിത മതശക്തികള്‍ തീരദേശത്ത് മേധാവിത്വം സ്ഥാപിക്കാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഒക്‌ടോബറില്‍ നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നടന്ന സംഭവമെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംശയിക്കുന്നു. ഓരോ വിഭാഗത്തിനും സ്വാധീനവും ഭൂരിപക്ഷവും ഉള്ളിടത്ത് മറ്റ് വിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം സമാധാനപരമായ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യാഘാതം സൃഷ്ടിക്കും. വിലപ്പിടിപ്പുളള ഉപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കുറ്റവാളികളെ കണ്ടെത്തുന്നതിലും ഇതേ സമീപനമാണ്.  ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. രാജ്യാന്തരതലത്തില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്നത്തെ കാലത്ത് സങ്കുചിത കാഴ്ചപ്പാടുമായി മുന്നോട്ട് പോകാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

തീരദേശ സംരക്ഷണത്തിനും പരിസ്ഥിതി പരിപാലനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന തീരദേശ നിയന്ത്രണ നിയമത്തില്‍ സംഘടന അതിന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമം നടപ്പിലാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന തരത്തിലാകരുത്. അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തരുത്. അവര്‍ക്ക് തീരദേശത്തുനിന്നും മാറി താമസിക്കുക അസാധ്യമാണ്. വിലപ്പിടിപ്പുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ കടലോരങ്ങളില്‍ മാത്രമേ സൂക്ഷിക്കാന്‍ കഴിയൂ.

അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ മൂലം സംഭവിക്കുന്ന അപകടങ്ങളില്‍നിന്ന് അവരുടെ ഉപകരണങ്ങള്‍ സംരക്ഷിക്കുവാന്‍ ഇവരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. കള്ളക്കടത്ത്, ചാരപ്രവര്‍ത്തനം, ഭീകരവാദം തുടങ്ങിയ രാഷ്‌ട്രദ്രോഹ പ്രവര്‍ത്തനങ്ങളെ യഥാകാലം എതിര്‍ത്തു തോല്‍പ്പിക്കുവാനും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ യഥാസമയം കൊണ്ടുവരാനും കഴിഞ്ഞിട്ടുള്ളത് ഇവര്‍ കായലോരങ്ങളില്‍ താമസിക്കുന്നതിനാലാണ്.

സര്‍ക്കാരും സ്വകാര്യ വ്യക്തികളും യാതൊരു നിയന്ത്രണവുമില്ലാതെ കായലുകള്‍ നികത്തുന്നതുമൂലം ആയിരക്കണക്കിന് ഹെക്ടര്‍ കരയായി മാറിയിരിക്കുന്നു. ഇതുമൂലം ലക്ഷക്കണക്കിന് പരമ്പരാഗത മത്സ്യബന്ധനസമൂഹം പട്ടിണിയിലാണ്. നീരൊഴുക്ക് തടസ്സപ്പെടുന്നതിനാല്‍ നിരവധി മത്സ്യയിനങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുകയാണ്. മാലിന്യം തള്ളാനുള്ള കുപ്പത്തൊട്ടികളുമായി മാറിയിരിക്കുന്നു. അതിനാല്‍ ഉള്‍നാടന്‍ മത്സ്യമേഖലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഭാരതീയ മത്സ്യബന്ധനമേഖലയെ തുരങ്കംവയ്‌ക്കുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പരിപൂര്‍ണമായും തള്ളണം. വിദേശ മത്സ്യബന്ധനയാനങ്ങള്‍ക്ക് ഭാരതസമുദ്രാതിര്‍ത്തിയിലേക്കുള്ള സ്വതന്ത്രമായ പ്രവേശനത്തിനും വിദേശകപ്പല്‍ ജീവനക്കാര്‍ക്ക് ഇവിടേക്ക് നിര്‍ബാധം പ്രവേശിക്കുന്നതിനുമുള്ള ഒരു അനൗദ്യോഗികാനുമതി പത്രം മാത്രമാണിത്. ഈ മേഖലയില്‍ നേരത്തെ സമര്‍പ്പിക്കപ്പെട്ടിരുന്ന മുരാരി കമ്മീഷന്‍ റിപ്പോര്‍ട്ട് കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായോ സംഘടനകളുമായോ മീനാകുമാരി കമ്മീഷന്‍ സംവദിച്ചിട്ടില്ല.

കാസര്‍കോടിന്റെ തീരദേശ മേഖലയിലെ പിന്നോക്കാവസ്ഥയ്‌ക്ക് പരിഹാരം കാണുവാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണം. ജില്ലയില്‍ ഇപ്പോഴുള്ള തുറമുഖങ്ങള്‍ക്കു പുറമേ അഞ്ച് സ്ഥലങ്ങള്‍ കൂടി ഏര്‍പ്പെടുത്തണം. പ്രാഥമിക-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ കൂടുതലായി അനുവദിക്കണം. തീരദേശവിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്‌ക്ക് പരിഹാരം ഉണ്ടാക്കാനും സത്വര നടപടിയെടുക്കണം. അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് വിശദമായൊരു പാക്കേജ് ഉണ്ടാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.