Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദി സര്‍ക്കാരിന്റെ മറ്റൊരു വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 09:20 pm IST
inVicharam

ഭക്ഷ്യസുരക്ഷാ പദ്ധതി വിഷയത്തില്‍ അമേരിക്കയുമായി ധാരണയിലെത്തിയതിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപാര സംഘടനയുടെ കരാറില്‍ ഒപ്പുവയ്‌ക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനമെടുത്തതോടെ സ്വന്തം പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഭാരതത്തിന്റെ ദൃഢനിശ്ചയം പ്രാവര്‍ത്തികമാകുകയാണ്.

ഭക്ഷ്യസബ്‌സിഡിയും സംഭരണവും സംബന്ധിച്ച ഭിന്നതകള്‍ ഇതോടെ പരിഹൃതമായി.

സ്വന്തം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അതതു നാട്ടില്‍ സബ്‌സിഡി നല്‍കുന്നത് നിയന്ത്രിക്കുന്ന ലോകവ്യാപാര സംഘടനാ വ്യവസ്ഥകള്‍ ഇതോടെ ഒഴിവായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉരുത്തിരിഞ്ഞത്.

ഭാരതത്തിന്റെ ആവശ്യങ്ങള്‍ ലോകവ്യാപാര സംഘടനയുടെ ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്ക് വരുമ്പോള്‍ അമേരിക്ക പിന്തുണയ്‌ക്കും. കരാറില്‍ ഒപ്പിട്ടാലും സബ്‌സിഡി സമ്പ്രദായവും പൊതുസംഭരണ രീതിയും തുടരാനാകും. ഇതോടെ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യം എളുപ്പമാകും. ഭക്ഷ്യസുരക്ഷയ്‌ക്കുവേണ്ട സബ്‌സിഡിയും പൊതുസംഭരണവും 2017 വരെ ഭാരതത്തിന് തുടരാമെന്ന വ്യവസ്ഥയ്‌ക്ക് പകരം ഇപ്പോള്‍ ശാശ്വതപരിഹാരമാണ് ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ്. ഭാരതത്തിന് മേല്‍കൈ ലഭിച്ച അവസ്ഥ സംജാതമായത്. ഇത് ഭാരതത്തിന്റെ നേട്ടംതന്നെയാണ്. ഡബ്ല്യുടിഒ നിലപാട് ഭക്ഷ്യസബ്‌സിഡി പത്ത് ശതമാനം മാത്രമായിരിക്കണമെന്നും 1986-ലെ ഉല്‍പ്പന്നവിലയുടെ അടിസ്ഥാനത്തില്‍ ഇത് നിര്‍ണയിക്കണമെന്നുമായിരുന്നു.

ധാരണയനുസരിച്ച് ഭക്ഷ്യസുരക്ഷാ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് അനിവാര്യമായ സമാധാന വ്യവസ്ഥ ഭാരതത്തിന് തുടരാം.

ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞാല്‍ റബര്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വിപണിക്കും ദോഷകരമായേക്കാം എന്നായിരുന്നു ഭാരതത്തിന്റെ ഭയം. ബാലി കരാര്‍ നടപ്പാക്കേണ്ടതിലെ തടസ്സങ്ങള്‍ ഇതോടെ നീങ്ങിയ സാഹചര്യത്തില്‍ ഇനി അത് നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം. വ്യാപാരസൗകര്യങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യം എളുപ്പമാക്കുന്നു. ഭാരതത്തിന്റെ പ്രധാന ആവശ്യം ഭക്ഷ്യസബ്‌സിഡി സംബന്ധിച്ച തങ്ങളുടെ നിലപാട് അംഗീകരിക്കണമെന്നതായിരുന്നു. കരാറിലൊപ്പിട്ടാലും സബ്‌സിഡി സമ്പ്രദായവും പൊതുസംഭരണ രീതിയും ഭാരതത്തിന് തുടരാനാകും.

ജനസംഖ്യയുടെ നല്ലൊരു ശതമാനം കാര്‍ഷികവൃത്തി ചെയ്യുന്നതിനാലും ഉല്‍പ്പന്നവിലയില്‍ നിരവധി മടങ്ങ് വര്‍ധനയുണ്ടായതിനാലുമാണ് കരാറില്‍ ഇളവ് വേണമെന്ന് ഭാരതം ആവശ്യപ്പെട്ടത്. ഒരിക്കല്‍ ഒപ്പുവച്ചാല്‍ പിന്നീട് സബ്‌സിഡി വിഷയത്തില്‍ വിലപേശല്‍ സാധ്യമല്ല. ഈ നിലപാടിനെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും പിന്തുണച്ചു. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ നിലപാടിന് വികസിതരാഷ്‌ട്രങ്ങള്‍ വഴങ്ങിയിരിക്കുകയാണ്. കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍ രാജ്യാന്തര ചരക്കു നീക്കം കൂടുതല്‍ സുഗമമാകും എന്നുമാത്രമല്ല കസ്റ്റംസ് പരിശോധനകള്‍ കൂടുതല്‍ ഉദാരമാകുകയും ചെയ്യും.

കരാറില്‍ ഒപ്പുവച്ചാലും സബ്‌സിഡി സമ്പ്രദായവും ഭക്ഷ്യസംഭരണരീതിയും ഭാരതത്തിന് തുടരാനാകും. ലോകരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിശ്ചയിച്ച് മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിന് ഡബ്ല്യുടിഒ കരാറിന്റെ പ്രയോജനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഈ വിലപേശലും വിജയവും അടിവരയിടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനങ്ങളോടുള്ള പ്രത്യേകിച്ച് കര്‍ഷകരോടുള്ള പ്രതിബദ്ധതയ്‌ക്കാണ്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കളെ, ഭാരത-അമേരിക്ക ധാരണയെക്കുറിച്ച് അറിയിക്കുമെന്ന് ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസവേദോ പറഞ്ഞു. ഇത് അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അസവേദോ കൂട്ടിച്ചേര്‍ത്തു.

രാജ്യങ്ങള്‍ നല്‍കുന്ന സബ്‌സിഡി 10 ശതമാനം മാത്രമായിരിക്കണമെന്നും 1986-89 ലെ ഉല്‍പ്പന്ന വിലയുടെ അടിസ്ഥാനത്തില്‍വേണം ഇത് തീരുമാനിക്കാനെന്നുമായിരുന്നു ഡബ്ല്യുടിഒയുടെ നിലപാട്. അത് ഭക്ഷ്യസുരക്ഷയെ അവതാളത്തിലാക്കിയേക്കാം എന്ന ഭയമാണ് കഴിഞ്ഞ ജൂലൈയില്‍ ടിഎഫ്എയില്‍ ഒപ്പുവയ്‌ക്കാന്‍ ഭാരതം വിസമ്മതിച്ചത്. വിലയില്‍ നൂറുമടങ്ങ് വര്‍ധനയുണ്ടായ സാഹചര്യത്തില്‍ രണ്ടുപതിറ്റാണ്ട് മുമ്പിലത്തെ വിലയുടെ അടിസ്ഥാനത്തില്‍ സബ്‌സിഡി നിശ്ചയിക്കാനാവില്ലെന്നായിരുന്നു ഭാരതത്തിന്റെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.