ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പമ്പയിലേക്കും, എരുമേലിയിലേക്കും തീര്‍ത്ഥാടകരുമായി പോകുന്ന വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ചു. മുന്‍വര്‍ഷത്തെ നിരക്ക് തന്നെയാണ് ഇത്തവണയും നിശ്ചയിച്ചിരിക്കുന്നത്. വാഹനം, സീറ്റിങ് കപ്പാസിറ്റി, ചെങ്ങന്നൂരില്‍ നിന്നും പമ്പവരെയും തിരിച്ചും, പമ്പവരെ മാത്രം, പമ്പ-എരുമേലി വഴി തിരിച്ചും, എരുമേലി വഴി പമ്പ, എന്നിവയുടെ നിരക്കുകള്‍ ഇപ്രകാരമാണ്; ടാക്‌സി കാര്‍, ടൂറിസ്റ്റ് ടാക്‌സി കാര്‍, അംബാസിഡര്‍/ഇന്‍ഡിക്ക- 1+4-2800 -2200- 2900-2400-ബാറ്റ 300. ടവേര, സ്‌കോര്‍പ്പിയോ, ഇനോവ (8 സീറ്റ്) – 1+7-3200-2645-3500-2760 ബാറ്റ-300. മഹീന്ദ്ര ജീപ്പ്, ടാറ്റാ സുമോ, ടയോട്ട ക്വാളിസ്, ക്രൂസിയര്‍, മഹീന്ദ്ര വാന്‍ -1+9-3620-2645-4025-2990 ബാറ്റ-300. ടെമ്പോ ട്രാവലര്‍- 1+12-4400-3000-4800-3100 ബാറ്റ-300. ടെമ്പോ ട്രാവലര്‍ -1+14-5060-3335-5405-3910 ബാറ്റ-300. ടെമ്പോ ട്രാവലര്‍-1+17-6325-3565-7015-4025 ബാറ്റ-300. മിനി ബസ് (20 സീറ്റ്)-1+19-8440-3680-7245-4140 ബാറ്റ-300. മിനി ബസ്( 28 സീറ്റ്)- 1+27-7300-4500-8000-5400 ബാറ്റ-300. മിനി ബസ്-1+33-7800-6100 -8100-6250 ബാറ്റ-300. ബസ്- 1+49-12000- 7600-13000-9100 ബാറ്റ- 300 എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.
















